അബൂദാബി കായികം

സ്പെഷ്യൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസ് അബുദാബി; ഡൊണേഷൻ ക്യാമ്പയിനുമായി ലുലു

അബുദാബി: അബുദാബിയിൽ ഈ മാസം നടക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസിന്റെ ഭാഗമായി ഒഫീഷ്യൽ സ്പോൺസേർസായ ലുലു ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഡൊണേഷൻ ക്യാമ്പയിനു അബുദാബിയിൽ തുടക്കമായി. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിന്റെ മെമ്മോറാണ്ടം (എം.യു.ഒ.) അബുദാബിയിലെ ഖാലിദിയ മാളിൽ വെച്ച് SOWG സി.ഇ.ഒ പീറ്റർ വീലർ, ലുലു ഗ്രൂപ്പിന്റെ സി.ഇ.ഒ. സൈഫി റുപാവാല എന്നിവർ ഒപ്പുവെച്ചു.

മാനുഷിക മൂല്യം വിളിച്ചോതുന്ന സ്പെഷ്യൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസിനു എല്ലാവിധത്തിലുമുള്ള പിന്തുണയും പങ്കാളിത്തവും ഉറപ്പു വരുത്തുകയാണ് ഈ ക്യാമ്പയിന്റെ ലക്‌ഷ്യം. 1 ദിർഹം മുതൽ നിക്ഷേപിക്കാവുന്ന ഈ ക്യാമ്പയിൻ ഉപഭോക്താക്കൾക്ക് ഏതെങ്കിലും ലുലു ക്യാഷ് കൗണ്ടർ വഴിയും www.luluwebstore.com മുഖേനെ സംഭാവനകൾ ഓൺലൈനായും നടത്താൻ കഴിയും.

യു.എ.ഇയിൽ മാർച്ച് 14, 21 മുതൽ 21 വരെ അരങ്ങേറുന്ന സ്പെഷ്യൽ ഒളിമ്പിക്സ് 190 രാജ്യങ്ങളിൽ നിന്നുള്ള 7,500 അത്ലറ്റുകളെ അണിനിരത്തും. അബുദാബി, ദുബായ് തുടങ്ങിയ ഒൻപത് വേദികളിലെ 24 ഒളിമ്പിക് ഗെയിമുകളിൽ സ്പോർട്സ് അത്ലറ്റുകൾ മത്സരിക്കും.

“ലോകമെമ്പാടുമുള്ള സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കാൻ കഴിയുന്ന ഒരു ആഗോള മാനവിക പരിപാടിയുമായി ബന്ധപ്പെട്ട് അതിന്റെ ഭാഗമായി പ്രവർത്തിക്കാൻ കഴിയുന്നതു വളരെയേറെ സന്തോഷകരമാണ്” പ്രസ്തുത സന്ദഭത്തിൽ ലുലു ഗ്രൂപ്പ് സിഇഒ സൈഫി റുപാവാല പറഞ്ഞു.

“ലുലു ഗ്രൂപ്പ് പോലുള്ള പങ്കാളികളുടെ പിന്തുണ സന്തോഷം പകരുന്നതാണെന്നും ഇതു വഴി മാനവികതയുടെ സന്ദേശം പേറുന്ന ദീർഘകാലാടിസ്ഥാനത്തിലുള്ള ഇത്തരം ഗെയിമുകൾ നടത്താൻ നമുക്ക് സഹായകരമാണ്” SOWG സി. ഇ. ഒ പീറ്റർ വീലർ അഭിപ്രായപ്പെട്ടു.

“ഈ മഹാനഗരത്തിന്റെ എല്ലാ റസിഡന്റുകളും SOWG യെ പിന്തുണയ്ക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു” സഹിഷ്ണുത വർഷമായി ആചരിക്കുന്ന ഈ വേളയിൽ നഗരത്തിലെ ഓരോ പൗരന്റെയും പ്രാധിനിത്യം സ്പെഷ്യൽ ഒളിപിക്‌സിൽ പങ്കു ചേർക്കാൻ തങ്ങൾ ശ്രമിക്കുമെന്ന് സൈഫി റുപാവാല കൂട്ടിച്ചേർത്തു.