ദുബായ്

രാവിലെ അങ്ങിങ്ങ് മഴ

ഇന്ന് മാർച്ച് 15വെള്ളി വെളുപ്പിന് ദുബായിലും പരിസരപ്രദേശങ്ങളിലും സാമാന്യം കനത്ത തോതിൽ മഴ ലഭിച്ചു. വെളുപ്പിന് മൂടൽ മഞ്ഞും ചിലയിടങ്ങളിൽ ഉണ്ടായിരുന്നു . തണുത്ത കാലാവസ്ഥയിൽ നിന്ന് ഇളം ചൂടിലേക്ക് കാലാവസ്ഥ മാറുന്നതിന്റെ സൂചകമാണ് ഈ മഴ. ഇനി ഏറിയാൽ ഒരാഴ്ച കൂടിയേ ഇപ്പോഴത്തെ തണുത്ത കാലാവസ്ഥ നിലനിൽക്കുകയുള്ളൂ. പതിവ് അനുസരിച്ച് , മാർച്ച് അവസാനത്തോടെ ശൈത്യ കാലം അവസാനിക്കുകയും ഏപ്രിൽ പകുതിയോടെ സൂര്യൻ സംക്രമണ ദിശയിൽ ആവുകയും ചൂട് തുടങ്ങുകയും ചെയ്യും .

മേയ് ആദ്യ വാരത്തിന്റെ ഒടുവിൽ റമദാൻ ആരംഭിക്കുമ്പോൾ സാമാന്യം ഭേദപ്പെട്ട ചൂട് ഉണ്ടാകുമെന്നാണ് സൂചന .