ആരോഗ്യം ദുബായ്

വ്യത്യസ്തമായൊരു പ്രമേയവുമായി ദുബായിൽ വെള്ളിയാഴ്ച അതിരാവിലെ ഒരു മലയാളി സൈക്കിൾ റാലി

ആരോഗ്യപരിപാലനത്തിന്റെ സന്ദേശവും പേറി ഒയാസിസ് സൈക്ലിങ് ക്ലബ് സംഘടിപ്പിക്കുന്ന സൈക്കിൾ റാലി വെള്ളിയാഴ്ച രാവിലെ 7:30 നു അൽ ഖവനീജിലെ ഖുറാനിക് പാർക്കിൽ നിന്നും ആരംഭിക്കുന്നു. ക്ലബിന്റെ 125-മത് ദിന ആഘോഷവുമായി കൂടി ബന്ധപ്പെട്ടാന്ന് ഈ റാലി സംഘടിപ്പിച്ചിരിക്കുന്നത്. തിരക്ക് പിടിച്ച ഈ ലോകത്ത് അമിത വേഗതയിൽ പായുന്ന പുതുതലമുറ മറക്കുന്ന ആരോഗ്യ ശീലങ്ങളെ തിരിച്ചു കൊണ്ടു വരിക എന്നതു കൂടി ഈ റാലി കൊണ്ട് ലക്ഷ്യമിടുന്നു. ശാരീരിക ആരോഗ്യത്തിനു പുറമെ മാനസികമായും ഉന്മേഷം പ്രദാനം ചെയ്യുന്ന സൈക്ലിങ് പോലുള്ള വ്യായാമ ശീലങ്ങളുടെ ഒരു ബോധവത്കരണം കൂടിയാണ് പ്രസ്തുത റാലി കൊണ്ട് ഉദ്ദേശിക്കുന്നത് .

നിരവധി മലയാളി യുവാക്കളും കുടുംബങ്ങളും പങ്കെടുക്കും. ഫ്യൂൽ അപ്പ് ആണ് പ്രയോജകർ