അബൂദാബി

പ്രസിഡൻഷ്യൽ കൊട്ടാര സന്ദർശനം ഇന്ന് മുതൽ

അബുദാബി: പ്രസിഡൻഷ്യൽ പാലസ് ഇന്നു മുതൽ ജനങ്ങൾക്കായി തുറക്കും. ഖസർ അൽ വതൻ എന്നറിയപ്പെടുന്ന ഭാഗത്തേക്കാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇന്ന് ഉച്ച മുതൽ ആണ് പ്രവേശനം ആരംഭിക്കുക . വരും ദിവസങ്ങളിൽ രാവിലെ പത്തു മുതൽ രാത്രി എട്ടു വരെയുമാണ് പ്രവേശനം.

മുതിർന്നവർക്ക് 60 ദിർഹമും 4 മുതൽ 17 വരെയുള്ള കുട്ടികൾക്ക് 30 ദിർഹമുമാണ് പ്രവേശന നിരക്ക്. മൂന്നു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യം പ്രവേശനം അനുവദിച്ചിട്ടുണ്ട്.