അബൂദാബി

ശ്രദ്ധിക്കണേ, വിസക്കാരനല്ലാത്തയാളെ ജോലിക്കുവച്ചതിന് അബുദാബിയിൽ റെസ്റ്ററന്റ് ഉടമയ്‌ക്ക്‌ 50000 പിഴയടിച്ചു

അബുദാബി: അബുദാബിയിൽ വിസക്കാരനല്ലാത്തയാളെ ജോലിക്ക് വച്ചതിന്റെ പേരിൽ റെസ്റ്ററന്റ് ഉടമയ്‌ക്ക്‌ 50000 ദിർഹം പിഴ വിധിച്ചു . വിസിറ്റ് വിസയിൽ വന്ന് ജോലിക്ക് നിന്നയാൾക്ക് രണ്ടു മാസത്തെ തടവ് ശിക്ഷയും വിധിച്ചതായി റിപ്പോർട്ടിൽ പറയുന്നു . പൊതുമാപ്പ് കഴിഞ്ഞിട്ടും സ്റ്റാറ്റസ് ശെരിയാക്കാതെ ആരെങ്കിലും ജോലി ചെയ്യുന്നുണ്ടെങ്കിൽ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി .