ഷാർജ

ഷാർജ ലുലു അൽഫലാ ഹൈപ്പർമാർക്കറ്റിൽ കൊള്ളയടിക്കാൻ ശ്രമിച്ച ആഫ്രിക്കക്കാരെ ജീവനക്കാരുടെ സമയോചിത ഇടപെടലിലൂടെ പോലീസ് അറസ്റ്റ് ചെയ്തു

ഷാർജ ലുലു അൽഫലാ ഹൈപ്പർമാർക്കറ്റിൽ കൊള്ളയടിക്കാൻ ശ്രമിച്ച ആഫ്രിക്കക്കാരെ ജീവനക്കാരുടെ സമയോചിത ഇടപെടടിലൂടെ പോലീസ് അറസ്റ്റ് ചെയ്തു

വ്യാഴാഴ്ച രാത്രി വൈകി മുഖം മറച്ച് കൊള്ളയടി നടത്താൻ ഷാർജ അൽ ഫല ലുലു ഹൈപ്പർമാർക്കറ്റിന്റെ ക്യാഷ് കൗണ്ടറിൽ എത്തിയ രണ്ട് ആഫ്രിക്കക്കാർ പിടിയിലായി . ക്യാഷ് കൗണ്ടറിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലും ധീരോദാത്തമായ ചെറുത്തുനിൽപ്പുമാണ് കള്ളന്മാരെ പിടികൂടാൻ ഷാർജ പോലീസിനെ സഹായിച്ചത് . പരിക്ക് പറ്റിയ കാഷ്യർ ഷാർജ കുവൈറ്റി ഹോസ്പിറ്റലിൽ ചികിത്സയിലാണ് . മുഖം മറച്ച രണ്ട് ആഫ്രിക്കൻ വംശജർ ക്യാഷ് കൗണ്ടറിൽ എത്തി കാശ് എടുത്തു കൊണ്ടോടാൻ ശ്രമം നടത്തുകയായിരുന്നു . രണ്ടാമത്തെ കൗണ്ടറിലെ കാഷ്യർ പ്രതിരോധിക്കാൻ ശ്രമിച്ചു . കള്ളന്മാർ സ്ഥലം വിടുന്നതിന് മുൻപ് തന്നെ പോലീസ് ഇവരെ പിടികൂടി .