ദുബായ്

സൽമാനും സംഘവും ഇന്ന് രാത്രി ദുബായിൽ പെയ്തിറങ്ങും, കാലിനു പരിക്കെങ്കിലും കത്രിന കസറും, ജാക്കിലിന്റെ ബെല്ലി ഡാൻസും

സൽമാൻ ഖാൻ നയിക്കുന്ന ദബാംഗ് വേൾഡ് ടൂർ ഇന്ന് ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ അരങ്ങേറും .തണുപ്പ് ഇറ്റുന്ന ഇന്നത്തെ കാലാവസ്ഥയ്‌ക്കിടയിലും ആരാധകർ ആയിരക്കണക്കിന് ഒഴുകിയെത്തുമെന്ന് തന്നെയാണ് പ്രതീക്ഷ . കത്രിന കൈഫ് , ജാകിലിൻ ഫെർണാണ്ടസ് , സോനാക്ഷി , പ്രഭു ദേവ , തുടങ്ങി ഡസൻ കണക്കിന് താരങ്ങളും അവതാരകരും ഡാൻസർമാരും സംഗീതജ്ഞരും വേദിയെ പുളകമണിയിക്കും . ഇതാദ്യമായി ജാകിലിൻ ബെല്ലി ഡാൻസ് അവതരിപ്പിക്കുന്നു എന്നത് വലിയ പ്രത്യേകതയാണെന്ന് സൽമാൻ ഖാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു . ഭാരത് സിനിമയുടെ ചിത്രീകരണത്തിനിടെ ഉപ്പൂറ്റിക്ക് പരിക്ക് പറ്റിയ കത്രീന കൈഫ് വളരെ വ്യത്യസ്തമായ ഒരു മിക്സ് അപ്പ് പെർഫോമൻസ് അവതരിപ്പിക്കും . പ്രഭുദേവയുടെ നമ്പറുകൾക്കു കുറവുണ്ടാവില്ല . 8 മണിക്ക് പ്രവേശനം . 9 മുതൽ ഷോ ആരംഭിക്കും . Q Tickets .കോമിൽ എൻട്രി ടിക്കറ്റുകൾ ലഭ്യമാണ് .