അന്തർദേശീയം കായികം

സ്പെഷ്യൽ ഒളിംപിക്‌സ് മാർച്ച് 14 മുതൽ 21 വരെ യുഎ ഇ യിൽ , ആവേശം അലതല്ലുന്നു ;

51 രാജ്യങ്ങളിൽ നിന്ന് 4000 ൽ അധികം സ്പെഷ്യൽ ഒളിംപിക്‌സ് താരങ്ങൾ മാർച്ച് 14 മുതൽ 21 വരെ അബുദാബിയിൽ വിവിധ മത്സരങ്ങളിൽ മാറ്റുരക്കുന്നു .സായിദ് സ്പോർട്സ്‌ സിറ്റി സ്റ്റേഡിയത്തിൽ മാർച്ച് 14 നു ഉൽഘാടന പരിപാടി . ഇത് സംബന്ധിച്ച ഒരു കൾച്ചറൽ പ്രോഗ്രാം വരുന്ന ഞായർ ദുബായ് ഗ്ലോബൽ വില്ലേജിൽ നടക്കും . രാജ്യം ആവേശത്തോടുകൂടിയാണ് സ്പെഷ്യൽ ഒളിംപിക്‌സ് താരങ്ങളെ വരവേൽക്കുന്നത് . ഡിറ്റർമൈൻഡ്‌ എന്ന പദമാണ് സ്പെഷ്യൽ ഒളിംപിക്സിൽ പങ്കെടുക്കുന്ന താരങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നത് . ഓട്ടിസം ബാധിച്ച നിരവധി ആളുകൾ തങ്ങളുടെ കായിക ശക്തി പ്രകടിപ്പിച്ചും അംഗീകാരങ്ങൾ നേടിയും ജീവിതത്തിന്റെ മുഖ്യ ധാരയിലേക്ക് വരികയും സമൂഹത്തിനും രാഷ്ട്രങ്ങൾക്കും ആവേശമായി മാറുകയും ചെയ്തതിന്റെ നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട് .ഇത്തരം സ്പെഷ്യൽ ഒളിംപിക്‌സ് മത്സരങ്ങളും അവയ്‌ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകളും ആണ് ഇവർക്ക് പുതു ജീവൻ നൽകുന്നത് . വൻ ജന പങ്കാളിത്തം ഇവരുടെ അഭ്യാസ പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ സ്റ്റേഡിയത്തിൽ എത്തുമെന്ന് കരുതപ്പെടുന്നു . ലുലു ഗ്രൂപ്പ് ഈ സ്പെഷ്യൽ ഒളിംപിക്‌സ് സ്പോൺസർ ചെയ്യുന്നുണ്ട് .