ഷാർജ

ഒരു ഡസൻ ബ്രാഞ്ചുകളുമായി ‘ടീ സോൺ കഫേ’ ഉയരങ്ങളിലേക്ക്

ഷാർജ: ഗൾഫു ജീവിതത്തിനു സാഫ്രോൺ ടീയുടെ സംസ്കാരം സമ്മാനിച്ച കഫേ ബ്രാൻഡുകളിൽ മുൻനിര സ്ഥാനത്തേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ‘ടീസോൺ’ തങ്ങളുടെ 12-മത് ഔട്ട്ലെറ്റ് ഷാർജ മുവൈലയിൽ (യൂണിവേഴ്‌സിറ്റി റോഡ്) ആരംഭിച്ചു.

ഏതാനും ദിവസം മുൻപ് ദുബായ് മിസ്ഹറിൽ ഇ. നോക്ക് പെട്രോൾ പമ്പിന് സമീപം തുറന്ന ഔട്ട്ലെറ്റും ഇതിനകം ജനപ്രിയത കൈവരിച്ചു കഴിഞ്ഞു.

ദുബായ്, ഷാർജ, അജ്‌മാൻ, അൽ ഐൻ എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യം അറിയിച്ച ‘ടീസോൺ’ അബുദാബിലേക്കും ഉടനെ എത്തിച്ചേരുമെന്ന് ഫൗണ്ടറും സി. ഇ. ഒ യുമായ റാഫാത്ത് ഫില്ലി അറിയിച്ചു.

യു. എ. ഇ ക്കു പുറമെ ഖത്തറിലും പ്രവർത്തിക്കുന്ന ടീസോൺ കഫെ ജി.സി.സി. ഉൾപ്പടെ വിവിധ ഏഷ്യൻ രാജ്യങ്ങളിൽ 22-ഓളം ബ്രാഞ്ചുകൾ ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ തുടങ്ങാനുള്ള വമ്പൻ പദ്ധതിയിലാണെന്ന് മാനേജിങ് ഡയറക്ടർ റമീസ് അറിയിച്ചു.