തൊഴിലവസരങ്ങൾ ദുബായ് ബിസിനസ്സ്

ദീർഘകാല വിസ പദ്ധതിക്കു യു. എ. ഇ ക്യാബിനറ് അനുമതി

ദുബായ്: തിങ്കളാഴ്ച കൂടിയ യു. എ. ഇ ക്യാബിനറ്റ് സമ്മേളനത്തിൽ ദീർഘകാല വിസകൾ സംരംഭകർ ഉൾപ്പടെ വിവിധ വിഭാഗത്തിൽപ്പെട്ടവർക്ക് അനുവദിക്കാൻ ധാരണയായി. 5 വർഷം, 10 വർഷം എന്നിങ്ങനെ ആണ് ഈ വിഭാഗത്തിൽ റെസിൻഡെറ്സ് വിസ കാലാവധി നിശ്ചയിച്ചിട്ടുള്ളത്.

നിക്ഷേപകർ, സംരംഭകർ, ഗവേഷകർ,വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർ എന്നിവരിൽ നിശ്ചയിച്ചിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നവരെയാണ് പ്രസ്തുത വിസ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

യു. എ. ഇ ക്യാബിനറ് കൈകൊണ്ട വിപ്ലവകരമായ ഈ തീരുമാനം യു. എ. ഇ യുടെ സാമ്പത്തിക ഭദ്രതക്കു പുതിയ അടിത്തറ പാകുമെന്നും, പുതിയ തൊഴിലവസങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രമോദ് മങ്ങാട്ട് (എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് സിഇഒ ഓഫ് ഫിനാബ്ലർ, ഗ്രൂപ്പ് സിഇഒ ഓഫ് യു എ ഇ എക്സ്ചേഞ്ച്) അഭിപ്രായപ്പെട്ടു