Uncategorized ദുബായ്

യുഎഇ യിൽ ഡിഷ് ടീവി , ടാറ്റ സ്കൈ തുടങ്ങിയവ ഉപയോഗിക്കുന്നവരേ , ജയിൽ ശിക്ഷയും പിഴയും ഇതാ

ദുബായിൽ ഡിഷ് ടീവി , ടാറ്റ സ്കൈ , സൺ ഡിജിറ്റൽ , എയർടെൽ തുടങ്ങിയ അനധികൃത DTH സെർവീസുകൾ വിറ്റുകൊണ്ടിരുന്ന ഒരു ഷോപ് ഉടമയെ 3 മാസത്തെ ജയിൽ ശിക്ഷയ്‌ക്കും 50000 ദിർഹം പിഴയ്‌ക്കും കോടതി വിധയിച്ചതിനെ തുടർന്ന് അനധികൃത കച്ചവടക്കാരും ഉപഭോക്താക്കളും കരുതിയിരിക്കണമെന്ന മുന്നറിയിപ്പ് വന്നിട്ടുണ്ട് . OSN എന്ന ഔദ്യോഗിക കമ്പനിയുടെ പരാതിപ്രകാരമാണ് ഇക്കാര്യത്തിൽ സെസ്സാഷൻ കോടതി വിധി നടപ്പാക്കിയത് .

വളരെ കുറഞ്ഞ വാർഷിക വാടക നിരക്കിൽ ( ഏതാണ്ട് 4000 ഇന്ത്യൻ രൂപ പ്രതിവർഷം ) ഇത്തരം അനധികൃത സെർവീസുകൾ ലഭ്യമാക്കുന്ന നിരവധി ഏജൻസികളും ഷോപ്പുകളും യുഎ ഇ യിൽ ഉണ്ടെന്നു OSN പരാതിയിൽ പറയുന്നു . ഇത് ഔദ്യഗികമായ ഫീസിന്റെ ഒരുമാസത്തെ തുക പോലും ആകുന്നില്ല . മാത്രമല്ല ആദ്യ കണക്‌ഷൻ നൽകുന്നത് 200 മുതൽ 350 വരെ ദിർഹത്തിനാണ് . ഇതുപോലും ഒരു മാസത്തെ ഔദ്യോഗിക ഫീസിനേക്കാൾ കുറവാണ് . ആന്റിനക്ക് പ്രത്യേക ചാർജ് ഈടാക്കുന്ന ഏജൻസികളും ഉണ്ട് .
ഇനിമുതൽ ഇവ ഉപയോഗിക്കുന്നവർക്ക് കൂടി ജയിൽ ശിക്ഷയും പിഴയും ഉണ്ടാകുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . നാട്ടിൽ നിന്ന് കൊണ്ടുവന്ന് വർഷങ്ങളായി ഇവിടെ ഉപയോഗിക്കുകയും സർവീസ് ചെറിയ തുകയ്‌ക്ക്‌ പുതുക്കുകയും ചെയ്യുന്ന നിരവധിപേരുണ്ട് . അവരെയും കണ്ടെത്തി ശിക്ഷിക്കുന്നതിന് നടപടി വരുമെന്നാണ് ഈ റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത് .

DTH അനധികൃത കണക്‌ഷൻ നൽകുന്ന സർവീസ് മേഖലയിൽ നിരവധി മലയാളികൾ ജോലി ചെയ്യുന്നെന്ന് സൂചനയുണ്ട് . അതുപോലെ ഈ സർവീസ് വീടുകളിലും ഓഫീസുകളിലും പ്രയോജനപ്പെടുത്തുന്നവരിലും മലയാളികൾ ധാരാളം ഉണ്ട് . നീതിന്യായ വകുപ്പ് ഈ വിഷയം ആസൂത്രിത കുറ്റകൃത്യത്തിന്റെ പരിധിയിൽ കൊണ്ടുവന്നിരിക്കുന്ന സാഹചര്യത്തിൽ പൊതുവെ ഇവയിൽ നിന്ന് മാറിനിൽക്കുന്നതാണ് നല്ലതെന്നു സൂചനയുണ്ട് .