അബൂദാബി

യുഎഇ പ്രസിഡന്റിന്റെ കൊട്ടാരം മാർച്ച് 11 ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു

അബുദാബി: യുഎ ഇ യുടെ ഭരണ പാരമ്പര്യം , മൂല്യങ്ങൾ , സംസ്കാരം , അറിവിന്റെ സംരക്ഷണം തുടങ്ങിയവ ജനങ്ങൾക്ക് നേരിട്ട് മനസ്സിലാക്കാൻ ഒരു അവസരം എന്ന നിലയ്‌ക്ക്‌ പ്രസിഡന്റ് ഹിസ് ഹൈനെസ്സ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ കൊട്ടാരം മാർച്ച് 11 ന് പൊതുജനങ്ങൾക്ക് സന്ദർശനത്തിനായി തുറന്നു കൊടുക്കുന്നു . അബുദാബി കിരീടാവകാശി ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് ഇന്ന് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത് . രാജ്യത്തിൻറെ കൊട്ടാരം എന്നർത്ഥമുള്ള “ഖസർ അൽ വതൻ”എന്ന പേരിലാണ് അറിവിന്റെ കേദാരമായ ഈ സ്ഥലം പൊതുജനങ്ങൾക്ക് സമർപ്പിക്കുന്നത് . വിശാലമായ ലൈബ്രറി ഇതിന്റെ പ്രത്യേകതയാണ് . അബുദാബി സന്ദർശിച്ചിട്ടുള്ള ലോക നേതാക്കൾക്കൊക്കെ ആതിഥേയത്വം ഒരുക്കിയ സ്ഥലം എന്ന രീതിയിലും കൊട്ടാരത്തിന് പ്രാധാന്യമുണ്ട് .