ഇന്ത്യ

പത്താം ക്ലാസുകാരിയുടെ ജഡം കണ്ടെത്തിയ കിണറ്റിൽ നിന്നും മറ്റൊരു പെണ്കുട്ടിയുടെ അസ്ഥികൂടം കണ്ടെടുത്തു

ഹൈദരാബാദ് : തെലുങ്കാനയിൽ പത്താം ക്ലാസ് ക്ലാസ് വിദ്യാർഥിനിയുടെ ജഡം കണ്ടെത്തിയ കിണറ്റിൽനിന്ന് മൂന്നു ദിവസങ്ങൾക്കു ശേഷം മറ്റൊരു പെൺകുട്ടിയുടെ അസ്ഥികൂടം കൂടി കണ്ടെടുത്തു.

തെലുങ്കാനയിലെ യാധാധ്രി ഭുവനഗിരി ജില്ലയിലാണ് സംഭവം കുട്ടികൾ മാനഭംഗത്തിന് ഇരയായിട്ടുണ്ട് എന്ന് സംശയമുണ്ട്.

ക്ലാസ് കഴിഞ്ഞു വീട്ടിൽ എത്താത്തതിനെ തുടർന്ന് എന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ അന്വേഷിക്കുകയായിരുന്നു പോലീസ് അന്വേഷണത്തിനിടെ കുട്ടിയുടെ സ്കൂൾ ബാഗും സമീപത്തായി മദ്യക്കുപ്പികളും പോലീസ് കണ്ടെത്തിയിരുന്നു വെള്ളിയാഴ്ച വൈകിട്ട് ഉപയോഗശൂന്യമായ കിണറ്റിൽ നിന്നും ജഡം കണ്ടെത്തുകയായിരുന്നു ഇതോടെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കുകയും തുടർന്ന് മൂന്നു ദിവസങ്ങൾക്ക് ശേഷം രണ്ടാമതൊരു പെണ്കുട്ടിയുടെ അസ്ഥികൂടം കണ്ടെത്തുകയും ചെയ്തു.

സംഭവത്തെത്തുടർന്ന് പോലീസ് സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു
ഇതിനിടെ സമീപ പ്രദേശത്തു നിന്നും 2015 ൽ കാണാതായ 11 കാരിയുടെ മാതാപിതാക്കൾ അന്വേഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചു.