ഷാർജ

ഖോർഫക്കാൻ-ഷാർജ പുതിയ പാത ഇന്നു തുറക്കുന്നു

ഷാർജ: ഖോർഫക്കാൻ-ഷാർജ 89 കിലോമീറ്റർ നീളമുള്ള പാത ഇന്ന് തുറക്കും. ഹജ്ർ മലനിരകളിലൂടെയാണ് പുതിയ പാത കടന്നു പോകുന്നത്. അൽ റുഫൈസ ഡാമിനോട് ചേർന്നുള്ള റസ്റ്റ് ഹൗസ് ഉദ്ഘാടനവും ഇന്നാണ്. 550 കോടി ദിർഹം മുടക്കിയാണ് ഖോർഫക്കാൻ-ഷാർജ പാത പ്രസ്തുത പദ്ധതി പൂർത്തിയാക്കിയത്. രണ്ടു സിറ്റികളും തമ്മിലുള്ള യാത്രാസമയം 45 മിനിറ്റ് കുറയ്ക്കാൻ പാത സഹായകമാകുമെന്നു അധികൃതർ വ്യക്തമാക്കി.