കേരളം

പിള്ളയുടെ ഇസ്ലാം വിരുദ്ധ പരാമര്‍ശത്തിനെതിരെ എല്‍.ഡി.എഫും യു.ഡി.എഫും രംഗത്ത്

തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ വര്‍ഗീയ വിഷം ചീറ്റി ബി ജെ പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള. ബാലാക്കോട്ട് ഭീകര ക്യാമ്പില്‍ അക്രമിച്ച് തിരിച്ചെത്തിയ ഇന്ത്യന്‍ സൈന്യത്തോട് മരിച്ച ഭീകരരുടെ മതവും എണ്ണവും സീതറാം യെച്ചൂരിയും രാഹുല്‍ ഗാന്ധിയും പിണറായി വിജയനുമെല്ലാം ചോദിക്കുകയാണ്. ഇസ്ലാമാകണമെങ്കില്‍ ചില അടയാളങ്ങളൊക്കെയുണ്ടല്ലോ. വസത്രം മാറ്റി നോക്കിയാല്‍ അതറിയാമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ആറ്റിങ്ങല്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് യോഗത്തിലെ പിള്ളയുടെ വിവാദ പരാമര്‍ശം. പിള്ളയുടെ പ്രസംഗത്തിനെതിരെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും  രംഗത്തെത്തിയിട്ടുണ്ട്.