ടെക്നോളജി ദുബായ്

“ഭയത്തെ കീഴടക്കുന്നതാണ് വിജയം”; റസൂൽ പൂക്കുട്ടി

ദുബായ്: ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി തന്റെ ജീവിത യാത്രയെ പറ്റിയും പിന്നിട്ട വഴികളെ പറ്റിയും ദുബായ് ICAI സമ്മേളനത്തിൽ സദസ്സുമായി പങ്കു വെച്ചു. ‘ദി സൗണ്ട് സ്റ്റോറി ടു ഓസ്കാർ’ എന്ന വിഷയത്തിന്മേൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ അദ്ദേഹം ധൈര്യം കാണിച്ച സാഹചര്യങ്ങളും അതിനു അദ്ദേഹത്തിന് സഹായകരമായ വ്യക്തികളെയും അവർ തനിക്കായി മാറ്റി വെച്ച സമയത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, ടെക്നോളജിയുടെ കുതിപ്പ് എന്നിവയും അദ്ദേഹം സദസ്സിനെ ഓർമപ്പെടുത്തി. യഥാർത്ഥ വിദ്യാഭ്യാസം സിലബസിനു പുറത്താണെന്നു അദ്ധേഹം കൂട്ടിച്ചേർത്തു.