ദുബായ്

അസർബൈജാൻ വിളിക്കുന്നു !!!ശക് ലൻ സൂപ്പർമാർകെറ്റ് ഒരുക്കുന്ന വേനൽ ഷോപ്പിംഗ് സഞ്ചാര വിസ്മയങ്ങൾ

ജൂൺ 30 വരെ നീണ്ടുനിൽക്കുന്ന ഷോപ്പിംഗ് ഓഫറിലൂടെ ശക് ലാൻ സൂപ്പർ മാർക്കറ്റ് തങ്ങളുടെ ഇടപാടുകാർക്ക് , അസാധാരണമായ സ്പെഷ്യൽ പാക്കേജ് സമ്മാനങ്ങൾ അവതരിപ്പിക്കുന്നു . ഏപ്രിൽ 1 ന് ആരംഭിച്ച ‘ശക് ലാൻ ഷോപ് & വിൻ ഹോളിഡേയ്‌സ്’ എന്ന പദ്ധതിയുടെ ഹോളിഡേ പാർട്ട് നർ അരൂഹ ടൂർസ് & ട്രാവൽ ആണ് .

പദ്ധതി അനുസരിച്ച് ശക് ലാൻ ഔട്‍ലെറ്റുകളിൽ നിന്ന് 50 ദിർഹത്തിനോ അതിനു മുകളിലോ ഷോപ്പ് ചെയ്യുന്ന ആളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 30 കുടുംബങ്ങൾക്കാണ് വിവിധ സമ്മാന സൗഭാഗ്യങ്ങൾ നൽകുന്നത്.മെയ് 3 ന് ആദ്യ നറുക്കെടുപ്പിലൂടെ 10 കുടുംബങ്ങൾക്ക് ദുബായ് മറീനയിൽ ഡിന്നർ ക്രൂയിസ് ആണ് സമ്മാനിക്കുന്നത് . ജൂൺ 7 ന് രണ്ടാമത്തെ നറുക്കെടുപ്പിൽ വിജയിക്കുന്ന 10 കുടുംബങ്ങൾക്ക് അസാധാരണ അനുഭവം സമ്മാനിക്കുന്ന എക്സ് കുട്ടീവ് ഡെസേർട് സഫാരിയാണ് നൽകുന്നത് . ശക് ലാൻ ഷോപ്പേഴ്‌സിന് വേണ്ടി ജൂലൈ 5 ലെ നറുക്കെടുപ്പിലൂടെ 10 കുടുംബങ്ങൾക്ക് ബാകൂ ( അസർ ബൈജാൻ )എന്ന ടൂറിസം കേന്ദ്രത്തിൽ 3 രാത്രിയും 4 പകലും നീളുന്ന അസാധാരണ അനുഭവം വിതറുന്ന ടൂറിസം പാക്കേജാണ്‌ സമ്മാനമായി നല്കുന്നത്.

എല്ലാ സമ്മാനങ്ങളിലും പാക്കേജുകളിലും
അരൂഹ ട്രാവൽസിന്റെ കയ്യൊപ്പ് പതിഞ്ഞ സേവന വൈശിഷ്ട്യം ഉണ്ടായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. ശക് ലാന്റെ ഈ പ്രൊമോഷനിൽ അരൂഹ ടൂർസ് ‘ഹോളിഡേ പാർട്ണർ’ ആകുന്നതിലൂടെ ജനവിശ്വാസം ആർജിച്ച രണ്ട് പ്രമുഖ ബ്രാൻഡുകളുടെ സംയുക്ത സംരംഭമാണ് ഇടപാടുകാർക്ക് അനുഭവമായി മാറാൻ പോകുന്നത്. ഓരോ വിജയി കുടുംബത്തിൽ നിന്നും മാതാപിതാക്കൾ കൂടാതെ 2 കുട്ടികളെ കൂടെ കൊണ്ടുപോകുന്ന വിധത്തിലാണ് തങ്ങൾ പാക്കേജ് 30 കുടുംബങ്ങൾക്കും ഒരുക്കിയിരിക്കുന്നതെന്ന് ശക് ലാന്റെ മാനേജ്‌മന്റ് പ്രതിനിധികൾ അറിയിച്ചു. ശക് ലൻ നെറ്റ്‌വർക്കിൽ വരുന്ന 10 ഔട്ട്ലെറ്റുകളിലാണ് ഈ പ്രമോഷൻ നടക്കുന്നത്.