കായികം കേരളം ദുബായ്

ദുബായ് കെഎംസിസി തിരൂർ മണ്ഡലം കമ്മിറ്റി യാഹു ബാപ്പു മെമ്മോറിയൽ ഫുഡ് ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു

യാഹു ബാപ്പു മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിന്റെ പ്രൗഢ ഗംഭീരമായ ചടങ്ങിന്റെ ഉദ്ഘാടനം Dr. ആസാദ് മൂപ്പൻ നിർവഹിച്ചു. റീജൻസി ഗ്രൂപ്പ് ചെയർമാൻ Dr. അൻവർ അമീൻ സാഹിബ്, പടിയത്ത് ബഷീർ സാഹിബ്, PK അൻവർ നഹ സാഹിബ്, Dr. സയ്യിദ്, ഫൈസൽ എ പി തുവ്വക്കാട്, എടക്കുളം ബാബു സാഹിബ് എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങ്, ജില്ലാ ഭാരവാഹികൾ ആയ അബൂബക്കർ ബി പി അങ്ങാടി, ബദറുദ്ധീൻ തിരൂർ, മറ്റ് മഹത് വ്യക്തികളുടേയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. തിരൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിംകുട്ടി പറവന്നൂർ അധ്യക്ഷം വഹിച്ച ചടങ്ങിൽ, മണ്ഡലം സെക്രട്ടറി സുബൈർ കുറ്റൂർ സ്വാഗതവും, സിദ്ധീഖ് കാലൊടി നന്ദിയും പറഞ്ഞു.

വെട്ടം പഞ്ചായത്ത് ടൂർണമെന്റിന്റെ ജേതാക്കൾ ആയപ്പോൾ, തിരൂർ മുനിസിപ്പൽ ടീം റണ്ണേഴ്സ് അപ്പ് കരസ്ഥമാക്കി. ഫെയർപ്ലേ അവാർഡിന് ആതവനാട് പഞ്ചായത്ത് അർഹരായി. ജോലി ആവശ്യാര്ഥം ഖത്തറിലേക്ക് സ്ഥലം മാറിപ്പോകുന്ന മണ്ഡലം കമ്മിറ്റി സഹഭാരവാഹി സഹദ് വെട്ടത്തിനുള്ള മൊമെന്റോ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം കുട്ടി പറവന്നൂർ നൽകി.