അബൂദാബി

ഗ്രീൻ വോയ്‌സ് അവാർഡ് 2019: അവാർഡ് ദാന ചടങ്ങ് പ്രൗഢ ഗംഭീരമായി

അബുദാബി: യു.എ.ഇ യിലെ സാമൂഹിക സാംസ്കാരിക സംഘടന ഗ്രീൻ വോയ്‌സിന്റെ 2019 ലെ അവാർഡുകൾ കേരളത്തിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക നേതാക്കന്മാരുടെ സാന്നിധ്യത്തിൽ വിതരണം ചെയ്തു. സാമൂഹിക സാംസ്കാരിക മാധ്യമ രംഗങ്ങളിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ആയിട്ടാണ് കഴിഞ്ഞ പതിനഞ്ചു വർഷമായി ഗ്രീൻ വോയ്‌സ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്

അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ വച്ചു നടന്ന പ്രൗഢമായ ചടങ്ങിൽ പ്രശസ്ത സാമൂഹ്യ രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് A ജയശങ്കർ മുഖ്യ അതിഥി ആയിരുന്നു. അഗതി അനാഥ സംരക്ഷണ മേഖലയിൽ മാതൃകാ സ്ഥാപനമായി പ്രവർത്തിക്കുന്ന വയനാട് മുസ്ലിം ഓർഫനേജിന്റെ സ്ഥാപക നേതാവും ഇപ്പോഴത്തെ അമരക്കാരനുമായ M A മുഹമ്മദ് ജമാലിന് കർമ്മശ്രീ പുരസ്കാരവും പ്രശസ്ത കവി പി കെ ഗോപിക്ക് ഹരിതാക്ഷര പുരസ്കാരവും സമ്മാനിച്ചു.

മാധ്യമ രംഗത്തെ മികച്ച ഇടപെടലുകൾക്കുള്ള “മാധ്യമശ്രീ” പുരസ്കാരം എം സി എ നാസർ (ടെലിവിഷൻ), അഞ്ജന ശങ്കർ (പ്രിന്റ് മീഡിയ ), തെൻസി ഹാഷിർ (റേഡിയോ) എന്നിവർക്ക് സമ്മാനിച്ചു. അവാർഡ്ദാനത്തോട് കൂടി നടന്ന സാംസ്കാരിക സമ്മേളനം “സ്നേഹപുരം” പരിപാടി Dr. ഷബീർ നെല്ലിക്കോട് ഉദ്ഘാടനം ചെയ്തു. കെ കെ മൊയ്‌തീൻ കോയ അധ്യക്ഷം വഹിച്ചു .

ചടങ്ങിൽ ലുലു ഗ്രൂപ്പ്‌ ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസർ V നന്ദ കുമാർ, Dr. അൻവർ അമീൻ, മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെഎം അബ്ദുൽ ഗഫൂർ, സഫീർ അഹമ്മദ്‌, റഷീദ് ബാബു പുളിക്കൽ, അജിത് ജോൺസൺ, നരിക്കോൾ ഹമീദ് ഹാജി, ഹിജാസ് സീതി, കെ പി മുഹമ്മദ്‌ തുടങ്ങിയവർ പങ്കെടുത്തു.

ഗ്രീൻ വോയ്‌സ് പുറത്തിറക്കിയ “ഉമൈറയുടെ കഥകൾ” എന്ന പുസ്തകം Dr. അൻവർ അമീൻ യൂനുസ് ഹസ്സൻ, കടോളി അഹ്മദ് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. 15 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള “സ്നേഹമംഗല്യം” പരിപാടി ( പതിനഞ്ചു പെൺകുട്ടികൾക്കുള്ള വിവാഹ സഹായം ) 2019 ഒക്ടോബറിൽ വളാഞ്ചേരിയിൽ വച്ചു നടത്തുമെന്ന് ചടങ്ങിൽ പ്രഖ്യാപിച്ചു .

ഗ്രീൻ വോയ്‌സ് ചെയർമാൻ ജാഫർ തങ്ങൾ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ അഷ്‌റഫ്‌ നജാത് നന്ദിയും പറഞ്ഞു.