ദുബായ്

കൃത്രിമബുദ്ധികൊണ്ട് എടുത്തുമാറ്റാൻ കഴിയുന്നതല്ല സി.എ ക്കാരുടെ തൊഴിൽ ശക്തിയെന്ന് അഭിപ്രായം

ICAI ദുബായ് ചാപ്റ്ററിൻ്റെ മുപ്പത്തിയേഴാമത്‌ വാർഷിക സമ്മേളനത്തിൽ “ദി വിഷൻ ഓഫ് ICAI” എന്ന വിഷയത്തിൽ ഒരു ചർച്ച നടത്തി. ചർച്ചയിൽ ICAI യിലെ പ്രമുഖ നേതാക്കൾ പങ്കെടുത്തു. ICAI ദുബായ് ചാപ്റ്റർ ചെയർമാൻ മഹ്മൂദ് ബങ്കാര അധ്യക്ഷത വഹിച്ച ചടങ്ങിൽ ICAI പ്രെസിഡൻറ് സി.എ പ്രഫുല്ല ഛാജെദ്, മുൻകാല പ്രെസിഡെൻറ് മാരായ സി.എ ആർ ഭൂപതി, സി.എ അമർജിദ് ചോപ്ര, സി.എ നിലേഷ് വികംസെയ്, സി.എ നവീൻ എൻ ഡി ഗുപ്ത തുടങ്ങിയവർ പങ്കെടുത്തു.
 
ICAI യെ ലോകത്തിലെ ഒന്നാം സ്ഥാനത്തു എത്തിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കു  ICAI ചെയർമാൻ മഹ്മൂദ് ബങ്കാര ആശംസകൾ നേർന്നു. ലോകത്തു നടക്കുന്ന മാറ്റങ്ങളെ കുറിച്ച് ഓർമിപ്പിച്ച സി.എ ആർ ഭൂപതി, വിർച്യുൽ സി പി എ യെ പറ്റിയും ക്രോസ്സ് ബോർഡർ ട്രാന്സാക്ഷൻസ് ൽ ഉണ്ടാകുന്ന വർദ്ധനവിനെ പറ്റിയും പറയുകയും ഒപ്പം തന്നെ സി.എ സ്റ്റുഡൻറ്സ് നു നൽകുന്ന എക്സാം ഓൺലൈൻ -ൽ ആക്കുന്നതിനെ പറ്റിയും അവർക്കു നൽകുന്ന ഗൈഡൻസ്ൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റിയും സംസാരിച്ചു .
 
വർഷങ്ങളായി തുടരുന്ന ചില സിസ്റ്റംസ് ൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റി സി.എ അമർജിദ് ചോപ്ര സംസാരിച്ചു. എത്തിക്കൽ ബേസ്ഡ് ഫോക്കസ് നെ പറ്റിയും client ൻ്റെയും എംപ്ലോയറിൻ്റെയും താല്പര്യങ്ങൾ ഒരുപോലെ പരിഗണിച്ചു സേവനങ്ങൾ നൽകുന്നത് നല്ലതാണ് എന്ന്  സി.എ നിലേഷ് വികംസെയ് അഭിപ്രായപ്പെട്ടു.
 
സുസ്ഥിരമായാ ഒരു സമ്പദ്ഘടന സൃഷ്ടിക്കുന്നതിന് ICAI പ്രതിജ്ഞാ ബദ്ധമാണെന്നും ICAI എന്നത് ഒരു സ്റ്റേറ്റ് ആണെന്നും  സി.എ നവീൻ എൻ ഡി ഗുപ്ത അഭിപ്രായപ്പെട്ടു. ഒപ്പം തന്നെ ഡിജിറ്റലൈസഷന്റെ യും ഗ്ലോബലൈസഷന്റെയും നേട്ടങ്ങളെ പറ്റിയും അദ്ദേഹം സംസാരിച്ചു.
 
സി.എ നവീൻ എൻ ഡി ഗുപ്ത ടെക്നോളോജിക്കൽ ആയ അവസരങ്ങളെ പ്രയോജനപ്പെടുത്തണമെന്നും മാറ്റങ്ങളെ മുന്നിൽ കണ്ടു മുന്നോട്ടു പോകുന്നതിനെ പറ്റിയും സംസാരിച്ചു. “ബി റെലെവൻറ്റ്, ബി ഫ്യുച്യുർ റെഡി, ബി എ ലീഡർ ” എന്ന ആഹ്വാനം നേർന്നുകൊണ്ട് ആർട്ടിഫിഷ്യൽ ഇൻ്റെലിജെൻറ്റ്സിനെ പറ്റിയും സംസാരിച്ചു.
 
തുടർന്ന് സമ്മേളനത്തിൽ പങ്കെടുത്ത ഓഡിറ്റേഴ്‌സ്ൻ്റെ ചോദ്യങ്ങൾക്കു ചർച്ചയിൽ പങ്കെടുത്ത നേതാക്കൾ ഉത്തരങ്ങൾ നൽകി.