ടെക്നോളജി ദുബായ്

സർവ മേഖലയിലും ഇടപാടുകൾ ഫിസിക്കൽ എന്നത് ഡിജിറ്റലിനു വഴി മാറുന്നുവെന്ന് du സിഇഒ ദുബായിൽ ICAl സമ്മേളനത്തിൽ

എല്ലാ മേഖലയും അതിവേഗം ഡിജിറ്റൽ ആയി മാറുന്നു വെന്ന യാഥാർഥ്യം തിരിച്ചറിയണമെന്ന് Du സി ഇ ഒ ഉസ്മാൻ സുൽത്താൻ.

Alice in digital wonderland എന്ന വിഷയത്തിൽ സംസാരിക്കവെ,
ICAI ദുബൈ ചാപ്റ്റർ വാർഷിക സമ്മേളനത്തിൽ ആണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്.

2005 ൽ പോപ്പിനെ പ്രഖ്യാപിക്കുമ്പോൾ വത്തിക്കാനിൽ കാത്തുനിന്ന ജനക്കൂട്ടവും 2015 ൽ കാത്തുനിന്ന ജനക്കൂട്ടവും തമ്മിലുള്ള വ്യത്യാസം എടുത്തുകാണിച്ചുകൊണ്ടു ഓസ്‍മാൻ സംസാരിച്ചു . എല്ലാവരുടെയും കയ്യിൽ ഉയർത്തി പിടിച്ച മൊബൈൽ ഫോൺ വ്യത്യാസമായി അനുഭവപ്പെടുന്നു.
ഇപ്പോഴത്തെ ഡിജിറ്റൽ മാറ്റങ്ങൾ നിമിഷ നേരം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സ്മാർട്ട് സിറ്റി ഉണ്ടാകുന്നത് സ്മാർട്ട് ആപ്ലിക്കേഷൻ കൊണ്ട് മാത്രമല്ല, സ്മാർട്ട് ഡിപ്പാർട്ട്മെൻറും സ്മാർട്ട് ഇർഫ്രാാസ്ട്രക്ചറും കൂടിയാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.