അബൂദാബി

ഇന്ത്യൻ ഗ്രാൻഡ് മുഫ്തിക്ക് ഏപ്രിൽ 19 നു അബുദാബിയിൽ സ്വീകരണം

ഇന്ത്യയുടെ ഗ്രാൻ്റ് മുഫ്തിയായി തെരഞ്ഞെടുക്കപ്പെട്ട ശൈഖുനാ കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർക്ക് യു എ ഇ യിലെ പ്രവാസി കുടുംബം നൽകുന്ന പൗര സ്വീകരണം ഏപ്രിൽ 19 നു അബുദാബി സിറ്റി ഗോൾഫ് ക്ലബ് മൈതാനിയിൽ നടക്കും. ഗ്രാൻ്റ് മുഫ്തിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി എത്തുന്ന

അദ്ദേഹത്തിനു പ്രവർത്തനങ്ങളുടെ പ്രധാന തട്ടകമായി വർത്തിച്ച യു എ ഇയിൽ നൽകുന്ന ഏറ്റവും വലിയ സ്വീകരണ പരിപാടിയായിരിക്കും ഇത്.
പരിപാടിയിൽ യു എ ഇ ഭരണരംഗത്തെ പ്രമുഖർ, വാണിജ്യ സാംസ്കാരിക വ്യക്തിത്വങ്ങൾ പൗര പ്രമുഖർ, നേതാക്കൾ സംബന്ധിക്കും. പരിപാടി വിജയിപ്പിക്കുന്നതിനു വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.