ദുബായ്

നൈജീരിയയിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങളുമായി ലുലു ഗ്രൂപ്പ്

ദുബായ്: മിഡിൽ ഈസ്റ്റിലെ പ്രമുഖ റീട്ടെയിൽ കമ്പനിയായ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ജിസിസി, ഇന്ത്യ എന്നിവിടങ്ങളിലേക്ക് പ്രാദേശിക കാർഷിക ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ നൈജീരിയയിൽ സോർസിംഗ്, ലോജിസ്റ്റിക്സ് സൌകര്യം സ്ഥാപിക്കുന്നു. ദുബായിൽ നടന്ന വാർഷിക നിക്ഷേപ ഉച്ചകോടിയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലിയും നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുമായി നടത്തിയ ചർച്ചയിൽ അന്ന് ഈ തീരുമാനം കൈകൊണ്ടത്.

നൈജീരിയൻ അധികൃതരുമായി കൂടുതൽ ചർച്ചകൾക്കായി ലുലു ഗ്രൂപ്പ് സംഘം നൈജീരിയ സന്ദർശിക്കും.പഴങ്ങളും പച്ചക്കറികളും ചരക്ക് ഭക്ഷണവും മാംസവും കയറ്റുമതി ചെയ്യുന്നതിനായി ആഫ്രിക്കൻ വിപണിയിൽ ലുലുവിനു സമാനമായ സൗകര്യങ്ങൾ ദക്ഷിണാഫ്രിക്ക, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലുണ്ട്. യു.എ.ഇ അംബാസഡർ ടു നൈജീരിയ ഫഹദ് ഔബൈദ് അൽ തഫ്ഖ്, നൈജീരിയൻ അംബാസഡർ ടു യു.എ.ഇ മുഹമ്മദ് ഡാൻസാന്ത റിമി, നൈജീരിയ ജിഗാവ സ്റ്റേറ്റ് ഗവർണർ മുഹമ്മദ് അബുബക്കർ ബഹാർ, ലുലു സി.ഒ.ഒ സലിം വി.ഐ, സലിം എം.എ, ഡയറക്ടർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.