ഇന്ത്യ

മോദിയെക്കാണാൻ കോഴിക്കോട് കടപ്പുറത്തേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തി, ഇടതും വലതും പരാജയമെന്ന് മോദി; സുപ്രീം കോടതിയുടെ പേര് പറഞ്ഞ് ആചാരങ്ങളെ തകർക്കാൻ ആരെയും അനിവദിക്കില്ലെന്ന് പ്രധാനമന്ത്രി

കോഴിക്കോട് ഏപ്രിൽ 12:
കാലഹരണപ്പെട്ട ഇടതുമുന്നണിയും അടിത്തറയില്ലാത്ത യുഡിഫ് ഉം കേരളത്തിന് ഇനി വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കോഴിക്കോട് കടപ്പുറത്തു നടന്ന തെരെഞ്ഞെടുപ്പ് റാലിയിൽ അഭിപ്രായപ്പെട്ടു. സോളാർ വിഷയത്തിലും ഐസ് ക്രീം പാർലർ കാര്യത്തിലും  ഉൾപ്പെട്ട കേരളത്തിലെ ഇടതു വലതു മുന്നണികൾക്ക് വനിതാശാക്തീകരണത്തെക്കുറിച്ചു ഒന്നും മിണ്ടാനുള്ള കരുത്തില്ലെന്ന് മോഡി പറഞ്ഞു . ഇരട്ടത്താപ്പ് ഇവർ കൊണ്ടുനടക്കുന്നു. മുതലാഖിന്റെ വിഷയത്തിൽ അതാണ് കണ്ടത് . രണ്ടുമുന്നണികളും  തമ്മിൽ പേരിൽ വ്യത്യാസം ഉണ്ടെന്നല്ലാതെ യാതൊരു വ്യത്യാസവും ഇല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടുകൂട്ടരും കേരളത്തെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു . അഴിമതിയുടെ കാര്യത്തിൽ ഇരു മുന്നണികളും ഒരുപോലെ യാണെന്ന് പ്രധാനമന്ത്രി പറഞ്ഞു . ഭൂമി കയ്യേറ്റത്തിൽ രണ്ടു മുന്നണികളും തുല്യരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കോൺഗ്രസ് നടത്തിയിട്ടുള്ള അഴിമതിയെക്കുറിച്ചും കുംഭകോണത്തെക്കുറിച്ചും രാജ്യം ഇപ്പോൾ ചർച്ച ചെയ്തുവരികയാണെന്നും നോട്ടുകെട്ടുകൾ ഉൾപ്പെട്ട വൻ അഴിമതി ഡൽഹിയിലെ തുഗ്ലക് റോഡിലെ ഒരു കോൺഗ്രസ് ഭവനം കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നും മോഡി പറഞ്ഞു. മധ്യപ്രദേശിലെ പാവപ്പെട്ടവരുടെ പണം കോൺഗ്രസ് കൊള്ളയടിക്കുന്നു .
കേരളത്തിൽ രണ്ടു മുന്നണികളും അക്രമ രാഷ്ട്രീയമാണ് പ്രോത്സാഹിപ്പിക്കുന്നത്. ജനങ്ങൾ സമാധാനം ആണ് ആഗ്രഹിക്കുന്നത് . ബിജെപി ആർ എസ് എസ് പ്രവർത്തകർ ഒരുപാട് സഹിക്കുന്നു . കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റുകളും കപട രാഷ്ട്രീയക്കാരായ കോൺഗ്രെസ്സുകാരും അക്രമത്തിന് ഉത്തരം പറയണം. ത്രിപുരയിൽ നടന്നതെന്ന് കേരളത്തിലും സംഭവിക്കുമെന്ന് ഭംഗ്യന്തരേണ പ്രധാനമന്ത്രി സൂചിപ്പിച്ചു. ഭയപ്പെടുത്തിയും അക്രമങ്ങൾ അഴിച്ചുവിട്ടും ഭരിക്കുന്ന രീതി ഇനി നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു .
ജനങ്ങളുടെ ആചാരങ്ങളെ അപായപ്പെടുത്താനും ജനവികാരം തേജോവധം ചെയ്യാനും അനുവദിക്കില്ലെന്ന് മോഡി പറഞ്ഞു . അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു . ജനങ്ങളെ നിസ്സഹായരാക്കാനാണ് കേരളത്തിലെ ഇരു മുന്നണികളും ശ്രമിക്കുന്നത്. കേരളത്തിന്റെ ആചാരാനുഷ്ടാനങ്ങളെ തകർക്കാൻ ബിജെപി അനുവദിക്കില്ല. വിശ്വാസ സംരക്ഷണത്തിന് ബിജെപി കേരളജനതയോടൊപ്പം നിൽക്കും. നാടിൻറെ സാംസ്‌കാരിക പാരമ്പര്യം നശിപ്പിക്കാൻ അനുവദിക്കില്ല . വിദേശികളും ഇത് തന്നെ ശ്രമിച്ചു. സുപ്രീം കോടതിയുടെ പേരുപറഞ്ഞുകൊണ്ടു ചിലർ ആചാരങ്ങളെ തകർക്കാൻ ശ്രമിക്കുന്നു. അത് തങ്ങൾ വകവച്ചുകൊടുക്കില്ല. ഭരണ ഘടനയുടെ സംരക്ഷണം ലഭ്യമാക്കാൻ കേന്ദ്രം ഇടപെടും.
ഇടതു വലതു മുന്നണികൾ വോട്ടുബാങ്ക് മാത്രം ലക്‌ഷ്യം വയ്ക്കുന്നു . ബിജെപി ജാതിയോ മതമോ വർഗമോ വർണമോ നോക്കാറില്ല .വികസനം എന്നതാണ് ബിജെപിയുടെ ലക്‌ഷ്യം . അടിസ്ഥാന സൗകര്യ വികസനമാണ് ബിജെപി ലക്‌ഷ്യം വയ്ക്കുന്നത് . റെയിൽവേ വികസനം അതിന്റെ ഉദാഹരണം മാത്രം. കോൺഗ്രസ് ഭരിച്ചപ്പോൾ നിരവധി തീവ്രവാദി ആക്രമണങ്ങൾ ഉണ്ടായി . ബിജെപി അത് പൂർണമായും നശിപ്പിച്ചു. ഭീകരവാദികളെ ബിജെപി നിലയ്ക്ക് നിർത്തുന്നു . സേനയെ അപമാനിക്കുന്ന രീതിയിലാണ് കോൺഗ്രസ് പെരുമാറുന്നതെന്ന് മോഡി കുറ്റപ്പെടുത്തി. പാകിസ്താനിലെ നേതാക്കന്മാരുടെ പ്രസ്താവനയാണ് കോൺഗ്രസിന് പ്രിയം . അത് ഇന്ത്യയെ അപമാനിക്കുന്നതിന് തുല്യമാണ്. കേരളത്തിൽ കമ്മ്യൂണിസ്റ്റും കോൺഗ്രസ്സും തീവ്രവാദി പ്രസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യം നൽകുന്നു .
ടൂറിസം മെച്ചപ്പെടുത്താൻ ബിജെപി സർക്കാർ നിരവധി കാര്യങ്ങൾ ചെയ്തു . 45 % ടുറിസം വർദ്ധനവ് പ്രകടമായി . വിവിധ രാജ്യക്കാർക്ക് ഇ വിസ ഏർപ്പെടുത്തി , വിസ ഓൺ അറായ്‌വൽ സൗകര്യം നടപ്പിലാക്കി . ഇതൊക്കെ  കേരളത്തിന് ഗുണം ചെയ്യുന്നു . കേരളത്തിൽ നിന്ന് പുറത്തു പോയി പ്രവാസികൾ ആയവർ തീവ്രവാദികളിൽ നിന്ന് വിവിധ ഭീഷണികൾ നേരിട്ടു . ഫാദർ ടോമിനെ  18 മാസത്തെ തടവിന് ശേഷം ബിജെപി സർക്കാർ മോചിപ്പിച്ചുകൊണ്ടുവന്നു . അതുപോലെ നിരവധിപേർ ഇറാനിൽ നിന്നും ലിബിയയിൽ നിന്നും മോചിപ്പിക്കപ്പെട്ടു . ഗൾഫിൽ സൗദി , ഒമാൻ , യുഎ ഇ അടക്കമുള്ള രാജ്യങ്ങളിൽ താൻ തൊഴിലാളികളുമായി സംസാരിച്ചു . അവർക്കു എന്തും ചെയ്തുകൊടുക്കുന്ന പ്രധാനമന്ത്രിയാണ് താനെന്ന് മോഡി പറഞ്ഞു.
നികുതിവെട്ടിപ്പിന് ജാമ്യം നേടി ചിലർ കേരളത്തിൽ വരും . അവരുടെ ലാഭത്തിനുവേണ്ടി മാത്രം . അവർ നിങ്ങളോട് വോട്ട് ചോദിച്ചുവരും . കഴിഞ്ഞ 5 വർഷം നിങ്ങൾ എന്ത് ചെയ്തെന്നു അവരോടു നിങ്ങൾ ചോദിക്കണമെന്ന് മോഡി ആഹ്വാനം ചെയ്തു . ആദ്യ മായി വോട്ട് ചെയ്യാൻ പോകുന്നവർ ബിജെപി യെ മനസ്സിൽ കരുതണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വിഷു , ഈസ്റ്റർ ആശംസകൾ നേർന്നുകൊണ്ടാണ് മോഡി സംസാരം അവസാനിപ്പിച്ചത് .
error: Content is protected !!