ഷാർജ

ഷാർജയിൽ ഒഴിഞ്ഞുകിടക്കുന്ന ഏരിയ പലതും പേ പാർക്കിംഗ് സ്ഥലങ്ങൾ ആക്കുന്നു

ഷാർജയിൽ ഷോപ്പിങ്ങിന് എത്തുന്നവർക്ക് പാർക്കിംഗ് ഒരു ബുദ്ധിമുട്ടായി മാറുന്ന സാഹചര്യം ഒഴിവാക്കാൻ മുനിസിപ്പാലിറ്റി ഇടപെടുന്നു. തിരക്ക് പിടിച്ച പല സ്ഥലങ്ങളിലും ഇനി പെയ്ഡ് പാർക്കിംഗ് മെഷീനുകൾ സ്ഥാപിക്കും. പാർക്കിങ്ങിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടു പിടിച്ച ശേഷമാണ് ഇങ്ങനെ ചെയ്യുക. 5000 പാർക്കിംഗ് സ്ലോട്ടുകൾ ഇങ്ങനെ കണ്ടെത്താനാണ് പദ്ധതി. ചില സ്ഥലങ്ങൾ ആളുകൾ ദുരുപയോഗം ചെയ്യുന്നത് തടയാനും ഇത് ഉപകരിക്കുമെന്ന് മുനിസിപ്പാലിറ്റി കരുതുന്നു