അബൂദാബി

മുഹിമ്മാത്ത് ഐക്യദാർഢ്യ സമ്മേളനം ഇന്ന് അബുദാബിയിൽ

അബുദാബി : മുഹിമ്മാത്ത് സമ്മേളനത്തിന്റെ ഭാഗമായി മുഹിമ്മാത്ത് അബുദാബി കമ്മിറ്റി സംഘടിപ്പിക്കുന്ന  ഐക്യദാർഢ്യ സമ്മേളനം ഏപ്രിൽ അഞ്ചിന് ഇന്ന് വെള്ളിയാഴ്ച രാത്രി ഏഴിന് അബുദാബി അൽ ഫലാഹ് സ്ട്രീറ്റിലെ സുഡാനി സെന്ററിൽ നടക്കും.ചടങ്ങിൽ നൗഫൽ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തും. ഐ സി എഫ് ദേശീയ പ്രസിഡണ്ട് മുസ്തഫ ദാരിമി കടാങ്കോട്, വ്യവസായ പ്രമുഖൻ അബ്ദുൽ റഹ്‌മാൻ ഹാജി ബനിയാസ് സ്പൈക്ക്, ഹമീദ് സഅദി ഈശ്വരമംഗലം, ഹമീദ് പരപ്പ, ഹമീദ് ഈശ്വരമംഗലം, പി വി അബൂബക്കർ മൗലവി തുടങ്ങിയവർ പങ്കെടുക്കും. യു എ ഇ യുടെ സഹിഷ്ണുത വർഷത്തിന്റെ ഭാഗമായി മുഹിമ്മാത്ത് കമ്മിറ്റി സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ ടോളറൻസ് അവാർഡ് യൂ എ ഇ യിലെ പ്രമുഖ വ്യവസായിയും സേഫ് ലൈൻ മാനേജിങ് ഡയറക്ടറുമായ അബൂബക്കർ കുറ്റിക്കോലിന് മുഹിമ്മാത്ത് പബ്ലിക്ക് റിലേഷൻ ഓഫീസർ സയ്യിദ് ഹാമിദ് അൻവർ അൽ അഹ്ദൽ സഖാഫി സമ്മാനിക്കും.