അബൂദാബി

മുഹിമ്മാത്ത് ടോളറൻസ് അവാർഡ് അബൂബക്കർ കുറ്റിക്കോലിന് സമ്മാനിച്ചു

അബുദാബി : ഉത്തര കേരളത്തിലെ മത ഭൗതീക സമന്വയ വിദ്യാഭ്യസ സ്ഥാപനമായ മുഹിമ്മാത്തുൽ മുസ്‌ലിമീൻ എഡ്യൂക്കേഷൻ സെന്റർ പുത്തിഗെയുടെ സമ്മേളനത്തിന്റെ ഭാഗമായി അബുദാബി കമ്മിറ്റി സുഡാനി സെന്ററിൽ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ ഇക്ബാൽ കുന്താപുരത്തിന്റെ അധ്യക്ഷതയിൽ സയ്യിദ് ഹാമിദ് അൻവർ അൽ അഹ്ദൽ ഉദ്‌ഘാടനം ചെയ്തു. മുസ്തഫ ദാരിമി കടാങ്കോട്, ഹമീദ് ഈശ്വരമഗലം, ഹമീദ് സഅദി ഈശ്വരമഗലം, ഹമീദ് പരപ്പ, മുസ്തഫ ഹിമമി നഈമി എന്നിവർ പ്രസംഗിച്ചു. സഹിഷ്ണുത വർഷത്തിന്റെ ഭാഗമായി ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ സമരണാർത്ഥം മുഹിമ്മാത്ത് അബുദാബി കമ്മിറ്റി ഏർപ്പെടുത്തിയ ടോളറൻസ് അവാർഡ് പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ അബൂബക്കർ കുറ്റിക്കോലിന് മുഹിമ്മാത്ത് പബ്ലിക്ക് റിലേഷൻ ഓഫീസർ സയ്യിദ് ഹാമിദ് അൻവർ അൽ അഹ്ദൽ സഖാഫി സമ്മാനിച്ചു. പ്രമുഖ പ്രഭാഷകൻ നൗഫൽ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തി. പ്രവാസ സേവനം മതിയാക്കി നാട്ടിലേക്ക് പോകുന്ന പ്രാസ്ഥാനിക പ്രവർത്തകൻ സുൽത്താൻ മഹമൂദ് പട്ട്ലക്കുള്ള യാത്രയപ്പ് ഉപഹാരം ഇഖ്ബാൽ മംഗലാപുരം നൽകി. പി വി അബൂബക്കർ മൗലവി, ഉസ്മാൻ സഅദി പട്ടൊരി, അബ്ദുൽ ലത്തീഫ് കുണ്ടൻ കുഴി പ്രസംഗിച്ചു. സിദീഖ് ഹാജി ഉളുവാർ സ്വാഗതവും സുൽത്താൻ മഹമൂദ് നന്ദിയും പറഞ്ഞു.
ഫോട്ടോ : സഹിഷ്ണുത വർഷത്തിന്റെ ഭാഗമായി ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ സമരണാർത്ഥം മുഹിമ്മാത്ത് അബുദാബി കമ്മിറ്റി ഏർപ്പെടുത്തിയ ടോളറൻസ് അവാർഡ് അബൂബക്കർ കുറ്റിക്കോലിന് സയ്യിദ് ഹാമിദ് അൻവർ അൽ അഹ്ദൽ സഖാഫി സമ്മാനിക്കുന്നു.