ദുബായ്

യുഎഇയിൽ ഇന്ത്യൻ പാസ്പോർട്ട് അപേക്ഷകൾ ആദ്യം ഓൺലൈനായി സമർപ്പിക്കണം

ദുബായ്: യുഎഇയിൽ ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾക്ക് അപേക്ഷകൾ ആദ്യം ഓൺലൈനായി സമർപ്പിക്കണമെന്നു ഇന്ത്യൻ കോൺസുലേറ്റ്. അതിനു ശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കാൻ കഴിയുള്ളുവെന്നു സ്ഥാനപതി നവ് ദീപ് സിങ് സുരി, കോൺസൽ ജനറൽ വിപുല്‍ എന്നിവര്‍ അറിയിച്ചു.

പാസ്പോർട്ട് സേവനത്തിനുള്ള അപേക്ഷകൾ https://embassy.passportindia.gov.in/ പാസ്പോർട്ട് സേവാ പോർട്ടലിൽ സമർപ്പിക്കണം. തുടർന്ന് ഔട്സോഴ്സ് വിഭാഗമായ ബിഎൽഎസ് കേന്ദ്രങ്ങളിൽ അപേക്ഷകൻ നേരിട്ട് ഹാജരായി ഉദ്യോഗസ്ഥർക്ക് മുന്നിൽ വച്ച് ഒപ്പിട്ടു നൽകണം. കൂടുതൽ പേപ്പർ വർക്കുകൾ ഒഴിവാക്കാനും പാസ്പോർട്ട് സേവനങ്ങൾക്കുള്ള സമയം കുറയ്ക്കുന്നതിനുമാണ് പുതിയ നിബന്ധന നടപ്പിലാക്കുന്നത്.