റാസൽഖൈമ

റാസ് അൽ ഖൈമ മലമുകളിൽ മഴയത്ത് കാറുകൾ ഒഴുകിപ്പോയി 

റാസ് അൽ ഖൈമ: പെട്ടെന്ന് രൂപം കൊണ്ട മർദ്ദത്തിൽ പെയ്ത ശക്തമായ മഴ യുഎഇ യുടെ ചില മലമടക്കുകളിൽ വെള്ളപ്പൊക്കത്തിന്റെ പ്രതീതി സൃഷ്ടിച്ചു.  റാസ് അൽ ഖൈമ ജബൽ ജൈസ് മലയുടെ മുകളിൽ നിർത്തിയിട്ടിരുന്ന കാറുകൾ ഒഴുകിപ്പോയതായി റിപോർട്ടുണ്ട് .കിട്ടിയ റിപോർട്ടുകൾ അനുസരിച്ച് ഏതാണ്ട് 300 ഓളം വാഹനങ്ങൾ പലയിടങ്ങളിലായി മഴയിൽ കുടുങ്ങി റോഡിലായിട്ടുണ്ട്.