റാസൽഖൈമ

മോഷ്‍ടാക്കളെ പിടികൂടിയത് അതിവേഗതയിൽ

റാസ് അൽ ഖൈമ: റാസ് അൽ ഖൈമയിൽ കഴിഞ്ഞ ആഴ്ച ഒരു സംഘം മോഷ്ടാക്കൾ നടത്തിയത് ആസൂത്രിതമായ 4 ഭവന ഭേദനവും കാർ തകർക്കലും. ഈ സംഭവങ്ങളിലെ പ്രതികളെല്ലാം ഒരേ ആളുകൾ എന്ന് മനസ്സിലാക്കാനും പിടികൂടാനും പോലീസിന് വേണ്ടിവന്നത് 48 മണിക്കൂർ മാത്രം.

വീടുകളിൽ കയറി മോഷ്ടിക്കുക, കാറുകൾ അടിച്ചു തകർക്കുക, ഡ്രൈവർമാരെ ആക്രമിക്കുക തുടങ്ങിയ കാര്യങ്ങളാണ് സംഘം നടത്തിയത്. രണ്ട് ലക്ഷം ദിർഹം വരുന്ന വസ്തു വകകൾ ഇവർ കൊള്ളയടിച്ചിരുന്നു. ഏതായാലും ഇവർ പോലീസിന്റെ പിടിയിൽ ആയിക്കഴിഞ്ഞു.