റാസൽഖൈമ

റാസൽഖൈമയിലെ പ്രളയം; തുണയായത് പോലീസ് സേനയുടെ കൃത്യമായ ഇടപെടൽ

റാസൽഖൈമ: പ്ര​ള​യ സ​മാ​ന​മാ​യ ക​ന​ത്ത മ​ഴ​യി​ല്‍ റാ​സ​ല്‍ഖൈ​മ​യെ ദു​ര​ന്ത​ങ്ങ​ളി​ല്‍ നി​ന്ന് ര​ക്ഷി​ച്ച​ത് മി​ക​ച്ച ക്രൈ​സി​സ് മാ​നേ​ജ്മെ​ൻ​റും മ​ല​നി​ര​ക​ളോ​ട​നു​ബ​ന്ധി​ച്ചു​ള്ള ത​ട​യ​ണ​ക​ളും. റാസൽഖൈമയിൽ അനുഭവപ്പെട്ട പ്രളയത്തിൽ 702 പേരെ രക്ഷിച്ചതായി പൊലീസ് അധികൃതർ അറിയിച്ചു. ഡാമുകൾ നിറഞ്ഞൊഴുകി കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ താഴ്‍വാരത്തിലും മലഞ്ചെരുവിലുമുള്ള ഏതാനും വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. രക്ഷാപ്രവർത്തനത്തിന് റാസൽഖൈമ പൊലീസ് മേധാവി മേജർ ജനറൽ അലി അബ്ദുള്ള ബിൻ അൽവാൻ അൽ നുഐമി നേതൃത്വം നൽകി. മോശം കാലാവസ്ഥയിൽ പ്രളയ സാധ്യതാ പ്രദേശങ്ങളിൽ നിന്നു മാറി താമസിക്കണമെന്നും പ്രദേശം സന്ദർശിക്കുന്നതിൽ നിന്നു സഞ്ചാരികൾ വിട്ടുനിൽക്കണമെന്നും പൊലീസ് അറിയിച്ചു.

ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ല​ഭി​ച്ച ക​ന​ത്ത മ​ഴ​യി​ല്‍ ദു​ര​ന്ത​ങ്ങ​ള്‍ വ​ഴി മാ​റി​യ​തി​ന് പ​ര്‍വ​ത​ങ്ങ​ള്‍ക്ക് സ​മീ​പ​മു​ള്ള ത​ട​യ​ണ​ക​ള്‍ വ​ഹി​ച്ച പ​ങ്കും വ​ലു​താ​ണ്. കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ മ​ല​വെ​ള്ള​ത്തെ ഈ ​ത​ട​യ​ണ​ക​ള്‍ ത​ടു​ത്തു നി​ര്‍ത്തി​യ​തി​നാ​ല്‍ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള വെ​ള്ള​പ്പാ​ച്ചി​ലി​ന് ശ​ക്തി കു​റ​ഞ്ഞു. റാസൽഖൈമ ജബൽ അൽ ജൈസ് മലനിരകളിൽ കുടുങ്ങിയ സ്ത്രീകളടക്കം നാനൂറോളം പേരെ പൊലീസ് ഹെലികോപ്റ്ററിൽ രക്ഷപെടുത്തിയിരുന്നു. 15 മണിക്കൂറുകളുടെ അനിശ്ചിതാവസ്ഥയ്ക്കുശേഷമാണ് സാഹസികമായി രക്ഷിച്ചത്. വെള്ളപ്പൊക്കം വ്യാപക നാശനഷ്ടമുണ്ടാക്കിയ സാഹചര്യത്തിൽ റാസൽഖൈമയിൽ കൂടുതൽ ഡാമുകളും തടാകങ്ങളും തോടുകളും നിർമിക്കാൻ പദ്ധതി. ഷാം മുതൽ ഫഹ് ലീൻ വരെയുള്ള മേഖലകളിലാണ് ഇവ നിർമിക്കുക.