ദുബായ്

ശാന്തി സദനം ദുബായ് ചാപ്റ്റർ രൂപീകരിച്ചു

ദുബായ് : പുറക്കാട് കേന്ദ്രീകൃതമായി കഴിഞ്ഞ പത്ത് വർഷക്കാലമായി നടന്നുവരുന്ന ശാന്തി സദനം പുറക്കാടിൻറെ ദുബായ് ചാപ്റ്റർ രൂപീകൃതമായി. ഓട്ടിസം ബാധിതരായ വിദ്യാർത്ഥികൾക്കുവേണ്ടി പ്രത്യേക പാഠ്യ പദ്ധതികളുമായി പ്രവർത്തിക്കുന്ന ശാന്തി സദനം പുറക്കാടിന് ബഹ്റൈനിൽ അടക്കം ഗൾഫ് രാജ്യങ്ങളിൽ നിന്ന് മലയാളി സമൂഹം വളരെ മികച്ച പിന്തുണയാണ് നൽകിവരുന്നത്. ദുബായ് അൽ ഹുസൈസ് ക്ലാസിക് റസ്റ്ററന്റിൽ വെച്ച് രൂപീകൃതമായ ദുബായ് ചാപ്റ്റർ പ്രോഗ്രാം മൊയ്‌ദീൻ പട്ടായിയുടെ സ്വാഗത പ്രസംഗത്തോടെ കൂടി ആരംഭിച്ചു. ചൈൽഡ് സ്പെഷ്യലിസ്റ്റ് ഡോ. ബാബു റഫീഖ് ഉദ്ഘാടനകർമ്മം നിർവഹിച്ച പരിപാടിയിൽ അധ്യക്ഷ പ്രസംഗം സഹദ് പുറക്കാട്, മുഖ്യപ്രഭാഷണം ബഷീർ തിക്കോടിയിൽ, വിഷയാവതരണം ശാന്തി സദനം ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ മജീദ് തണൽ നിർവഹിച്ചു. ശാന്തി സദനം ദുബായ് ചാപ്റ്റർ കമ്മിറ്റി രൂപീകൃതമായ ഈ പരിപാടിയിൽ നന്ദി നാസർ, രാജൻ കൊളായിപ്പാലം, മൊയ്‌ദീൻ കുറിമോത്ത്, അസീസ് മേലടി, പ്രഭാകരൻ പുറക്കാട്, ഇല്യാസ് യു വി, ഷഹനാസ് എ. കെ തുടങ്ങിയവർ പങ്കെടുത്തു. നന്ദി പ്രകാശനം സഹദ് വടക്കിൽ നിർവഹിച്ചു.