അബൂദാബി

യുഎഇ യിൽ അശ്ലീല ഉള്ളടക്കമുള്ള സൈറ്റ് ഉൾപ്പടെ 267 വെബ്സൈറ്റുകൾ നിരോധിച്ചു

 

യുഎഇയിൽ അശ്ലീല ഉള്ളടക്കം അടങ്ങിയ 267 വെബ്‌സൈറ്റുകൾക്ക് പൂട്ടുവീണു.

ടെലികോം റെഗുലേറ്ററി അതോറിട്ടിയുടേതാണ് തീരുമാനം. നിരോധിച്ചതിൽ ഭൂരിഭാഗം വെബ്‌സൈറ്റുകളിലും പോൺ വീഡിയോകൾ അടക്കം ഉണ്ടായിരുന്നു. 26 വെബ്‌സൈറ്റുകൾ നിയമങ്ങൾക്ക് വിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നത്.

നിയവിരുദ്ധമാണെന്ന് കണ്ടെത്തിയ ശേഷമാണ് ഇത്രയുമധികം വെബ്‌സൈറ്റുകൾ നിരോധിച്ചത്.

നിരോധിച്ച സൈറ്റുകളിൽ ടെലികോം കമ്പനികളായ ഇത്തിസലാത്തിനും ഡൂക്കും സാമ്യതയുള്ള സൈറ്റുകളും ഉണ്ട്.