ബിസിനസ്സ് ഷാർജ റീറ്റെയ്ൽ

ഷാർജയിൽ ഓഫർ തരംഗവുമായി ആംബർ അൽ മദീന; പഴങ്ങൾക്കും പച്ചക്കറികൾക്കും സ്പെഷ്യൽ ഡിസ്‌കൗണ്ട്

ഷാർജ: ഷാർജയിൽ ഓഫർ തരംഗവുമായി ആംബർ അൽ മദീന ഹൈപ്പർമാർക്കറ്റ്. ഷാർജ കിങ് ഫൈസൽ സ്ട്രീറ്റിൽ HSBC ബാങ്ക് ബിൽഡിങ് ബ്രാഞ്ചിലെ ആംബറിലാണ് പഴങ്ങൾ, പച്ചക്കറികൾ ഉൾപ്പടെ അവശ്യ സാധനങ്ങൾക്കൊക്കെയും സ്പെഷ്യൽ ഡിസ്‌കൗണ്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു കിലോ സവാളയ്ക്ക് 80 ഫിൽസിലും താഴെയാണ് വില.

ബീഫ് ,സാൽമൺ ഫിഷ്, തണ്ണിമത്തൻ, ഉരുളക്കിഴങ്ങ് ഇനങ്ങൾക്ക് പുറമെ നിത്യോപയോഗ സാധനങ്ങൾക്കും ഈ പ്രൊമോഷൻ കാലയളവിൽ വലിയ വിലക്കുറവാണ് നൽകിയിരിക്കുന്നത്. ഈ ആഴ്ചയിലെ ഓഫറുകളിൽ തണ്ണിമത്തൻ ഒന്നേ മുക്കാൽ ദിർഹത്തിനും ഉരുളക്കിഴങ്ങ് ഒരു ദിർഹത്തിൽ കുറവിലും ഫ്രഷ് ഓറഞ്ച് രണ്ടര ദിർഹത്തിനും ആണ് ആംബർ വിൽക്കുന്നത്. ഈ ആഴ്ചയിലെ ഓഫർ ഇന്ന് മുതൽ ഞായറാഴ്ച്ച വരെ നീണ്ടു നില്കും. എല്ലാ കാറ്റഗറിയിലുമുള്ള ഉത്പന്നങ്ങൾക്കും ഓഫറുകൾ നൽകിയിട്ടുണ്ട്.

15 വർഷത്തിൽ കൂടുതൽ പരിചയ സമ്പത്തുള്ള ആംബർ ഹൈപ്പർമാർക്കറ്റിന് ഷാർജയിൽ ഏഴോളം ഔട്ട്ലെറ്റുകളുണ്ട്. വിവിധ രാജ്യക്കാരായ ഉപഭോക്തങ്ങളാണ് ആംബറിൽ ദിനേന കയറിയിറങ്ങുന്നത്. ആംബറിന്റെ എല്ലാ ഔട്ട്ലെറ്റുകളും മികച്ച ഷോപ്പിംഗ് അനുഭവമാണ് ഉപഭോക്താക്കൾക്ക് നാളിതുവരെയും സമ്മാനിച്ചിട്ടുള്ളത്. എല്ലാ ആഴ്ചകളിലും മികച്ച ഓഫറുകൾ കൊടുത്തു കൊണ്ട് സാധാരണക്കാരായ ആളുകളുടെ വിശ്വാസം ഇതിനകം ആംബർ നേടിക്കഴിഞ്ഞു.

പഴം, പച്ചക്കറികൾ, റോസ്റ്ററി ഐറ്റംസ്, ജ്യൂസ്‌, പാൽ, ഇലക്ട്രോണിക്സ്, കോസ്മെറ്റിക്സ്, ബേക്കറി ഐറ്റംസ് തുടങ്ങി അതി വിപുലമായ ശേഖരമാണ് ജനങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്. വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യവും ലഭ്യമാണ്. വരും ആഴ്ചകളിൽ കൂടുതൽ ആകർഷകമായ ഓഫറുകൾ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് ആംബർ മാനേജ്‌മന്റ് ദുബായ് വാർത്തയോട് പറഞ്ഞു.

error: Content is protected !!