ദുബായ്

സന്നദ്ധ സേവകർക്ക് ദുബായ് കെയറുമായി ചേർന്ന് പ്രവർത്തിക്കാം

റമളാന്റെ പുണ്യതയിൽ സന്നദ്ധ സേവന രംഗത്ത് സഹായ ഹസ്തവുമായി ദുബായ് കെയർ കൂടെ നമുക്കും പങ്കു ചേരാം വളണ്ടിയർ മാരായി.

അൻപതിനായിരത്തോളം പാവപ്പെട്ട കുട്ടികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതിയിൽ സന്നദ്ധസേവനം നടത്താനാണ് 18 മുതൽ 21 വരെയാണ് പദ്ധതി പ്രവർത്തനം നടക്കുക.

ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ നാലാം നമ്പർ ഹാളിലാണ് രണ്ടായിരത്തോളം വൊളന്റിയർമാരെ ആവശ്യമായ പ്രവർത്തനങ്ങൾ നടക്കുക. ഏതാനും വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ‘ബാക് ടു സ്കൂൾ’ പദ്ധതിയിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള നിർധനരായ വിദ്യാർഥികൾക്ക് സഹായമെത്തിക്കാൻ കഴിഞ്ഞതായി ദുബായ് കെയർ സി.ഇ.ഒ. താരിഖ് അൽ ഗുർഗ് പറഞ്ഞു. ഇത്തവണ 30,000 കുട്ടികൾ സെനഗലിലും 20,000 കുട്ടികൾ സാൻസിബാറിലുമാണ്

ഇത്തരം ഒരു സേവന പ്രവർത്തനം ചെയ്യുന്നതിനായി ക്ഷണിക്കുകയാണ് ദുബായ് കെയർ.