ഷാർജ

ഈദ് അൽ ഫിത്ർ ജൂൺ 5 ന് ആകാനാണ് കൂടുതൽ സാധ്യതയെന്ന് ഷാർജ പ്ലാനറ്റേറിയം സൂപ്പർവൈസർ

ഷാർജ: ഇത്തവണ റമദാൻ 30 ദിവസവും പൂർത്തിയാക്കി ജൂൺ 5 ന് പെരുന്നാൾ ആഘോഷിക്കുന്ന വിധത്തിലാകും സാധ്യതയെന്ന് ഷാർജ പ്ലാനറ്റേറിയം ജനറൽ സൂപ്പർ വൈസർ ഇബ്രാഹിം അൽ ജർവാൻ അഭിപ്രായപ്പെട്ടു . ജൂൺ 3 ന് വൈകുന്നേരം ശവ്വാൽ പിറ കാണാൻ സാധ്യത ഇല്ലെന്നാണ് ഇബ്രാഹിം സൂചിപ്പിക്കുന്നത്.

യുഎ ഇ യിൽ ഗവൺമെന്റിനും സ്വകാര്യ മേഖലയ്ക്കും തുല്യ അവധി ദിവസങ്ങളാണ് ലഭിക്കുക. അങ്ങനെയാണെങ്കിൽ നോമ്പ് 30 മുതൽ ശവ്വാൽ 3 വരെ (സാധ്യത ജൂൺ 4 ,5 ,6 ,7) നാല് ദിവസം അവധി കിട്ടും . പ്രവചനങ്ങളും സാധ്യതകളും പ്രമുഖർ മുന്നോട്ടുവയ്ക്കുമെങ്കിലും ചാന്ദ്ര നിരീക്ഷണ സമിതി നിരീക്ഷണം നടത്തിയ ശേഷം ആണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കുക. അത് ജൂൺ 3 ന് (റമദാൻ 29) രാത്രിയോടെ മാത്രമേ അറിയാൻ കഴിയുകയുള്ളൂ എന്നതാണ് കീഴ്വഴക്കം.