അന്തർദേശീയം

ക്രിസ്ത്യൻ പള്ളിയിൽ കുര്‍ബാനയ്ക്കിടെ വെടിവെപ്പ്: 6 പേർ കൊല്ലപ്പെട്ടു

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയിലെ കത്തോലിക്ക പള്ളിയിലുണ്ടായ വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. പള്ളിയില്‍ കുര്‍ബാനയ്ക്കിടെയുണ്ടായ ആക്രമണത്തില്‍ വൈദികന്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.

ഡാബ്ലോയിലെ കത്തോലിക്കാ പള്ളിയിലായിരുന്നു ആക്രമണം. കുര്‍ബാന നടക്കുന്നതിനിടെ ആയുധധാരികള്‍ പള്ളിയിലേക്ക് ഇരച്ചുകയറുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. ഇതോടെ പ്രാര്‍ഥനയ്ക്കായി എത്തിയവര്‍ ചിതറിയോടുകയായിരുന്നു