അബൂദാബി

അബുദാബിയിൽ ഭാര്യയെ ആസിഡ് ഒഴിച്ച് കൊന്ന പ്രതിക്ക് വധശിക്ഷ

ഭാര്യയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് അബുദാബിയില്‍ വധശിക്ഷ.

മക്കളുടെ മുന്നില്‍ വെച്ച് നടത്തിയ ക്രൂരകൃത്യം യാതൊരുവിധത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

നേരത്തെ വിചാരണക്കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പരമോന്നത കോടതിയില്‍ പ്രതി നല്‍കിയ അപ്പീലിലാണ് ഉത്തരവ്.