ഇന്ത്യ

ഇന്ത്യൻ വിമാനം ആയത് കൊണ്ട് കാര്യമില്ല കയ്യിൽ ഡോളർ തന്നെ വേണം

ഇന്ത്യൻ രൂപക്ക് ഇന്ത്യൻ വിമാനത്തിൽ ഒരു വിലയുമില്ല ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ഇന്‍ഡിഗോ വിമാനത്തിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്.
ബജറ്റ് വിമാന കമ്പനിയായ ഇന്‍ഡിഗോയിലാണ് ഭക്ഷണത്തിനും കുടിവെള്ളത്തിനും ഇന്ത്യന്‍ രൂപ സ്വീകരിക്കാത്തത്. ചെലവ് കുറഞ്ഞ വിമാനമായത് കൊണ്ട് ഇന്‍ഡിഗോയില്‍ യാത്രക്കാര്‍ക്ക് ഭക്ഷണം ലഭ്യമല്ല. ആവശ്യമുള്ളവര്‍ പണം നല്‍കി ഭക്ഷണം കഴിക്കണം.

കൈയില്‍ പണമുണ്ടെങ്കിലും അമേരിക്കന്‍ ഡോളറും യു.എ.ഇ ദിര്‍ഹവും മാത്രമേ സ്വീകരിക്കുകയുള്ളൂ. അതും ഇലക്‌ട്രോണിക് കാര്‍ഡ് വഴി.

വിമാനത്തിനകത്ത് കുടിവെള്ളം മാത്രം ലഭിക്കുന്ന സ്ഥിതിക്ക് കാര്‍ഡ് കൈയില്‍ ഇല്ലാത്തവര്‍ക്ക് ഒരു സാധനവും ലഭിക്കില്ല. ഇന്ത്യന്‍ ബേങ്ക് കാര്‍ഡ് ഉണ്ടെങ്കില്‍ രൂപയെ ഡോളറിലേക്കോ ദിര്‍ഹമിലേക്കോ വിനിമയം നടത്തി വേണം സാധനം വാങ്ങാന്‍. വാങ്ങുന്ന സാധനത്തിന് പുറമെ രൂപയില്‍ നിന്നും മറ്റു കറന്‍സിയിലേക്ക് വിനിമയം നടത്തുന്നതിനുള്ള അധിക നിരക്കും വിമാന കമ്പനി ഈടാക്കും.ഇതിൽ ദുരിതം അനുഭവിക്കുന്നത് ഇന്ത്യക്കാരായ സാധാരണ പ്രവാസികളും.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ എട്ടാമത്തെ എയര്‍ലൈന്‍സും ഇന്‍ഡിഗോയാണ്.