ഷാർജ

110 വിഭവങ്ങളോടെ ഒരു ഇഫ്‌താർ ചലഞ്ച് ഷാർജയിൽ

കേരളത്തിലെ വിവിധ ദേശങ്ങളുടെ തനതും നവീനവുമായ ആധികാരിക ഭക്ഷണ പദാർത്ഥങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് ഷാർജയിൽ ഇഫ്‌താറിന്‌ നിരത്തുന്ന ഒരു സ്പെഷ്യൽ ബുഫേ ഇപ്പോൾ തരംഗവും ചർച്ചയുമായി മാറുകയാണ് . കേരളത്തിന്റെ തെക്ക് വടക്ക് നീളുന്ന വിഭവങ്ങളുടെ തനിപ്പകർപ്പാണ് ഇങ്ങനെ ഒരുങ്ങുന്നത് . ഇത്രയും രുചികരമായ 110 വിഭവങ്ങൾ ഒരുക്കി ഈ റമദാനിൽ ടോക്ക് ഓഫ് ദി ടൌൺ ആയി മാറിയിരിക്കുന്നത് ഷാർജ അൽ കാസിമിയ ഭാഗത്തുള്ള കൊച്ചിൻ കായീസ് റെസ്റ്ററന്റ് ആണ് . എല്ലാവരും തനതു വിഭവങ്ങൾ എന്ന് മാത്രം റമദാന്റെ ഭക്ഷണ വൈവിധ്യത്തെ കുറിച്ച് പറയാൻ ശ്രമിക്കുമ്പോൾ കൊച്ചിൻ കായീസ് അതിനിടയിൽ എല്ലാ തലമുറകൾക്കും പാകത്തിലുള്ള ചില ആധുനിക ഐറ്റംസ് കൂടി ബുഫെയിൽ ഉൾപ്പെടുത്തിയാണ് സ്വീകാര്യത നേടിയെടുക്കുന്നത് . പുതിയ തലമുറകളുടെ രുചി വൈവിധ്യങ്ങൾ കൂടി പ്രദാനം ചെയ്യേണ്ടത് അനിവാര്യത ആണെന്നാണ് കൊച്ചിൻ കായീസിന്റെ വിലയിരുത്തൽ . അങ്ങനെയാണ് 20 ലും 30 ലും ഒതുക്കേണ്ട വിഭവങ്ങളുടെ എണ്ണം 110 ഇനമായി വികസിച്ചത് . ഇതെല്ലാം കഴിച്ചു തീർക്കണമെന്ന് നിർബന്ധമില്ല , ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് മാറ്റിയും തിരിച്ചും കഴിക്കാൻ സൗകര്യത്തിനാണ് ഇത്രയും വിപുലമായ ബുഫെ ഒരുക്കിയിരിക്കുന്നത് .

അറിയപ്പെടുന്ന മുഴുവൻ നാടൻ പൊരിപ്പ് കരിപ്പു വിഭവങ്ങളും കൂടാതെ പഴവർഗങ്ങളും കഞ്ഞിയും സൂപ്പും ബിരിയാണിയും നെയ്ച്ചോറും നാടൻ ചിക്കനും ബേക്കൽ ചിക്കനും ചിക്കൻ ലോലി പോപ്പും ചിക്കൻ മലബാർ റോസ്റ്റും ബീഫ് കറിയും വരട്ടിയ ബീഫും മട്ടൻ പാൽ കറിയും തന്തൂരി ചിക്കനും ഫിഷ് കറിയും ഫിഷ് ഫ്രൈ യും ഞണ്ട് തോരനും കൊഞ്ച് റോസ്റ്റും കപ്പയും മീൻ വറ്റിച്ചതും സാദാ ചോറും പറോട്ടയും ചപ്പാത്തിയും നൂഡിൽസും കട്ലറ്റും മട്ടൻ കബാബും ഉന്നക്കായും എലാഞ്ചിയും ഇറച്ചി വടയും ഇറച്ചി പൊതിയും ചെമ്മീൻ കൊഴുക്കട്ടയും എന്ന് വേണ്ട സർവ സങ്കല്പ വിഭവങ്ങളും ബുഫേയിൽ നിരത്തിക്കൊണ്ടാണ് കൊച്ചിൻ കായീസ് ഈ അത്ഭുതം കാഴ്ചവയ്ക്കുന്നത്‌ .

ഇത് പോരാഞ്ഞു കുട്ടികളെ ലക്‌ഷ്യം വച്ചുള്ള നിരവധി സ്വീറ്റ് ഡിഷുകളിൽ പായസവും ജിലേബിയും ഹൽവയും പുഡിങ്ങും സ്ട്രാബെറി ബുണ്ടിയും മഫിനും കാരറ്റ് ഹൽവയും ഒക്കെ കടന്നുവരുന്നു .

അത്ഭുതം ഇതല്ല . ഈ ഒരു ബുഫെയ്‌ക്ക് എത്രയാ ചാർജ് വരിക ? 100 ദിർഹത്തിന് മുകളിൽ ചാർജ് ചെയ്യേണ്ട ഈ ബുഫെ ഇപ്പോൾ 35 ദിർഹത്തിനാണ്‌ കൊച്ചിൻ കായീസ് നൽകുന്നത് . നോമ്പ് തുറന്ന് കുറച്ചുനേരം കുടുംബങ്ങളും സുഹൃത്തുക്കളുമായി റസ്റ്ററന്റിൽ ചിലവഴിക്കാൻ തക്ക സമയ സംവിധാനത്തിൽ എത്തിയാൽ എല്ലാം ആസ്വദിച്ച് രുചിക്കാം.

എല്ലാം കഴിച്ച് ഇറങ്ങാൻ നേരം കറുക പട്ട ഇട്ട ഒരു സുലൈമാനി കിട്ടും. ദഹനം റെഡി. ഈ കറുകപ്പട്ട ഒറിജിനൽ കിട്ടുന്നത് ശ്രീലങ്കയിൽ നിന്നാണ്. അതിൽപ്പോലും ക്വാളിറ്റി യുടെ കാര്യത്തിൽ കോംപ്രമൈസ് ചെയ്യാൻ കൊച്ചിൻ കായീസ് ഒരുക്കമല്ല.

ഈ ഇഫ്താർ ജീവിതത്തിലെ ഒരു മികച്ച ഓർമയായി നിലകൊള്ളാനാണ് ഇതെല്ലാം. അത് മാത്രം കൊച്ചിൻ കായീസിന്റെ ലക്‌ഷ്യം.