ഷാർജ

25000 പേർക്ക് ഒരേസമയം ആരാധന നിർവഹിക്കാൻ സാധിക്കുന്ന ഷാർജയിലെ ഏറ്റവും വലിയ മസ്ജിദ് ഉത്ഘാടനം നിർവഹിച്ചു.

ഇരുപത്തി അയ്യായിരം പേർക്ക് ഒരുമിച്ച് ആരാധന നിർവഹിക്കാൻ സാധിക്കുന്ന ഷാർജയിലെ ഏറ്റവും വലിയ മസ്ജിദ് ഉത്ഘാടനം നിർവഹിച്ചു
ഷാർജ ഭരണാധികാരിയും യൂ എ ഇ സുപ്രിം കൗണ്സിൽ മെമ്പറുമായ ഹിസ് ഹൈനസ് ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഉത്ഘാടനം നിർവഹിച്ചത്.

മികച്ച ഇന്റീരിയർ ഡിസൈനിൽ നിർമ്മിച്ചിട്ടുള്ള പള്ളി 300 മില്യൺ ദിർഹം വിനിയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചത്.

2260 ഓളം ബസുകൾക്കും കാറുകൾക്കും പാർക്ക് ചെയ്യാനുള്ള സൗകര്യം പള്ളിയുടെ പരിസരത്ത് ഒരുക്കിയിട്ടുണ്ട്.