കേരളം

വിശപ്പിനോട് പൊരുതി രക്തസാക്ഷിയായ അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി ഇനി പോലീസ്

വിശപ്പിനോട് പൊരുതി രക്തസാക്ഷിയായ അട്ടപ്പാടിയിലെ മധുവിന്റെ സഹോദരിയും കേരള പൊലീസ് സേനയിലേക്ക്.

2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയത്.

മധു കൊല്ലപ്പെട്ടതിനെത്തുടർന്ന് മധുവിന്റെ കുടുംബത്തിന് പത്ത‌് ലക്ഷം രൂപ സർക്കാർ ധനസഹായവും നൽകിയിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും ഉറപ്പു നൽകി. മധു കൊല്ലപ്പെട്ട് ഒരു വർഷം തികയുംമുമ്പെ ചന്ദ്രികയെ കേരള പൊലീസിലേക്ക് പ്രത്യേക നിയമനംവഴി കോൺസ്റ്റബിളായി നിയമിക്കുകയായിരുന്നു.