ഇന്ത്യ

പ്രധാന മന്ത്രിയുടെ ആദ്യ പത്ര സമ്മേളനത്തിൽ ചോദ്യങ്ങളുമായി മാധ്യമ പ്രവർത്തകർ; ഉത്തരം അമിത്ഷാ നൽകുമെന്ന് നരേന്ദ്ര മോദി

പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം നരേന്ദ്ര മോദി ആദ്യമായി പത്രസമ്മേളനം വിളിച്ചു ചേർത്തു. ബിജെപി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും പങ്കെടുത്തു.

വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രിയോട് മാധ്യമ പ്രവർത്തക ചോദ്യം ചോദിക്കാനൊരുങ്ങിയപ്പോൾ പാർട്ടി അധ്യക്ഷൻ മറുപടി തരുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

തയ്യാറാക്കിയ ഉത്തരം മാത്രമേ നൽകാൻ മോദിക്ക് അറിയൂ എന്ന് ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ മോദി പരിഹാസ്യനായിരുന്നു

2019ൽ മികച്ച ഭൂരിപക്ഷത്തോടെ പാർട്ടി അധികാരത്തിൽ തിരിച്ചുവരുമെന്നും പ്രചാരണവുമായി സഹകരിച്ച എല്ലാ മാധ്യമപ്രവർത്തകർക്കും നന്ദിയും മോദി അറിയിച്ചു.