അന്തർദേശീയം

ഭക്ഷണത്തിന് ഫണ്ടില്ല; ഫലസ്തീൻ ജനത പട്ടിണിയിലേക്ക്

ജൂണിന‌് മുമ്പ‌് ആറുകോടി ഡോളർ സമാഹരിക്കാനായില്ലെങ്കിൽ ഗാസയിലെ പത്ത‌് ലക്ഷത്തിലധികം അഭയാർഥികൾക്ക് ഭക്ഷണം നൽകുന്നത് തുടരാനാകില്ലെന്ന‌് യുഎൻആർഡബ്ല്യുഎ മുന്നറിയിപ്പ് നൽകി.

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിമൂലം ഭക്ഷ്യസഹായം നൽകുന്നത‌് തുടരാൻ ആകാത്ത സാഹചര്യത്തിലാണ‌് യു‌എൻ ഏജൻസി. പലസ്തീൻ അഭയാർഥികൾക്കായി പുറത്തിറക്കിയ പ്രസ‌്താവനയിലാണ‌് ഇക്കാര്യം അറിയിച്ചത‌്.

കഴിഞ്ഞ വർഷം ഏജൻസിക്ക‌് യുഎസ‌് നൽകിയിരുന്ന ഫണ്ട‌് നിർത്തലാക്കിയിരുന്നു. അതിന‌ുശേഷം നിരവധി രാജ്യങ്ങൾ ധനസഹായവുമായി എത്തിയിരുന്നു.നിലവിൽ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ് ഫലസ്തീൻ ജനത