ദുബായ് ബിസിനസ്സ് ഷാർജ

വിപുലമായ ട്രക്ക് കിച്ചൺ ആശയവുമായി പാരാമൗണ്ട് ദുബായ് റെസ്റ്റോറന്റ് ഷോയിൽ

കിച്ചൺ, ബേക്കറി, സൂപ്പർമാർക്കറ്റ്, ലൗണ്ടറി ഉപകരണങ്ങളുടെ വിൽപനയും സേവനവും കഴിഞ്ഞ 30 വർഷമായി മുഖമുദ്രയാക്കിയിട്ടുള്ള പാരാമൗണ്ട് പല മേഖലകളിലേക്കും തങ്ങളുടെ പ്രവർത്തനം വിപുലപ്പെടുത്തുകയാണ്. ട്രക്ക് കിച്ചൺ എന്ന ആശയത്തെ കൂടുതൽ ജനകീയമാക്കാനും അതിന്റെ ഡിസൈൻ മുതൽ പ്രവർത്തന സജ്ജമാവുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഉപഭോക്താക്കൾക്ക്‌ വേണ്ടുന്ന പരി പൂർണ്ണമായ സേവനം നല്കാൻ പാരാമൗണ്ട് സന്നദ്ധമാണ്. GCC , ആഫ്രിക്കൻ രജ്ജ്യങ്ങളിൽ ഉൾപ്പെടെ ഏകദേശം 30ൽ പരം ട്രക്ക് കിച്ചണുകൾ ഇതിനോടകം പാരാമൗണ്ട് ഉപഭോക്താക്കളിലേക്ക് എത്തിച്ചിട്ടുണ്ട് . ദുബായ് ഫെസ്റ്റിവൽ അറീനയിൽ നടന്ന റെസ്റ്റോറന്റ് ഷോയിൽ അവതരിപ്പിച്ച ആശയത്തിന് ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് പാരാമൗണ്ട് ഗ്രൂപ്പ്‌ എം ഡി Mr .K .V .ഷംസുദ്ധീൻ വ്യക്തമാക്കി.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 800 5525

error: Content is protected !!