കേരളം

കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

പെരിഞ്ഞനത്ത് കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ആലുവ പള്ളിക്കര സ്വദേശികളായ രാമകൃഷ്ണൻ(68) നിഷാ പ്രമോദ്(33) ദേവനന്ദ(മൂന്ന്) നിവേദിക(രണ്ട്) എന്നിവരാണ് മരിച്ചത്.

പെരിഞ്ഞനം ദേശീയപാതയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.