അബൂദാബി

ഫോൺ പാസ്സ്‌വേർഡ്‌ നൽകിയില്ല; ആസിഡ് പ്രയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തി

 

അബുദാബി : ലഹരിമരുന്നിന് അടിമയായ ഭർത്താവ് ഭാര്യയെ ആസിഡ് പ്രയോഗിച്ച് കൊലപ്പെടുത്തി ദാമ്പത്യ പരമായ പ്രശ്നമാണ് കാരണം.

17 വർഷക്കാലമായി ദാമ്പത്യ ജീവിതം തുടരുന്ന ഇവർ മൊബൈലിന്റെ സ്വകാര്യതയെ ചൊല്ലിയുണ്ടായ തർക്കത്തിലാണ് ആസിഡ് പ്രയോഗം കൊണ്ട് അതിക്രൂരമായി ഭാര്യയെ കൊലപ്പെടുത്തിയത്.

ഭാര്യയെ കൊലപ്പെടുത്താനായി ഇയാൾ മുൻപ് തീരുമാനിച്ചിരുന്നതായും വെളിപ്പെടുത്തുന്നു.

ഭർത്താവ് വീട്ടിൽ വരികയും ഭാര്യയോട് മൊബൈൽ പാസ്സ്‌വേർഡ്‌ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു ആ സമയം ഭർത്താവിന്റെ കയ്യിൽ ഒരു ബ്ലാക്ക്‌ ബാഗ് ഉണ്ടായിരുന്നതായും പാസ്സ്‌വേർഡ്‌ പറഞ്ഞു കൊടുക്കാത്ത സാഹചര്യത്തിൽ അതിൽ നിന്നും ആസിഡ് എടുത്ത് ഭാര്യക്ക് മേൽ ഒഴിക്കുകയായിരുന്നു എന്നും 16 വയസു പ്രായമുള്ള മകൻ പറയുന്നു.

അബുദാബി ജുഡീഷ്യൽ സംവിധാനങ്ങൾ വ്യക്തമാക്കുന്നത് ഇതൊരു ആസൂത്രിതമായ കൊലപാതകമെന്നാണ്