അബൂദാബി ദേശീയം

പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഏഴു ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ച് യു എ ഇ

അബുദാബി: ഈദിന് പൊതു മേഖല സ്ഥപനങ്ങൾക്ക് ഏഴു ദിവസം അവധി ലഭിക്കുമെന്ന് പ്രസിഡന്റ് ശൈയിഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശം അനുസരിച്ച് യു.എ.ഇ മന്ത്രി സഭ പ്രഖ്യാപിച്ചു.

ജൂൺ രണ്ടിന് അവധി തുടങ്ങും. അവധിക്ക് ശേഷം ഗവണ്മെന്റ് ഓഫീസുകൾ ജൂൺ ഒൻപതിന് മാത്രമേ തുറന്നു പ്രവർത്തിക്കൂ . മേയ് 31 വെള്ളി, ജൂൺ ഒന്ന് ശനി എന്നീ ദിവസങ്ങളിലെ അവധി കൂടി പരിഗണിച്ചാൽ പൊതു മേഖലയ്ക്ക് തുടർച്ചയായ ഒൻപത് ദിവസം അവധി കിട്ടും.

സ്വകാര്യ മേഖലക്ക് ജൂൺ മൂന്ന്, തിങ്കളാഴ്ച്ച മുതലാണ് അവധി. ശവ്വാൽ നാലിന് ഓഫീസുകൾ തുറക്കും. മാസപ്പിറവി ദൃശ്യമാകുന്നതിന് അനുസരിച്ച് ഇത് ജൂൺ ആറിനാകുമെന്നാണ് കരുതുന്നത്. ജൂൺ ആറ് വ്യാഴാഴ്ച ആയതിനാൽ വാരാന്ത്യ ദിനങ്ങൾ കൂടി ചേർത്ത് സ്വകാര്യ മേഖലക്ക് ആറ് ദിവസത്തെ അവധി കിട്ടും. യു.എ.ഇ.യിൽ പെരുന്നാൾ ജൂൺ അഞ്ചിനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

error: Content is protected !!