ദുബായ് റാസൽഖൈമ

ഇന്ന് ഗൾഫിന്റെ മലയാളം റേഡിയോ ദിനം: 27 വർഷം പൂർത്തിയാക്കുന്ന റേഡിയോ ഏഷ്യയും 9 ആണ്ടിന്റെ നിറവിൽ ഗോൾഡ് FM ഉം

1992 മെയ് 9 ന് റാസ് അൽ ഖൈമയിൽ നിന്ന് പ്രക്ഷേപണം ആരംഭിച്ച റേഡിയോ ഏഷ്യ 27 വർഷം പൂർത്തിയാക്കുകയാണിന്ന് . 1152 എന്ന ഫ്രീ ക്വൻസിയിൽ ആരംഭിച്ച് 1269 ലൂടെ ഇപ്പോൾ 1476 എന്ന ഫ്രീക്വൻസി ആണ് റേഡിയോ ഏഷ്യ ഉപയോഗിക്കുന്നത് . വൈജ്ഞാനിക പരിപാടികളും വാർത്തയും വിനോദ പരിപാടികളും കോർത്തിണക്കി കാൽ നൂറ്റാണ്ടിലധികമായി റേഡിയോ ഏഷ്യ ഗൾഫിലെ ജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചുനിൽക്കുകയാണ്.

AM പ്രക്ഷേപണത്തിൽ ഇപ്പോൾ അബുദാബിയിൽ നിന്നുള്ള പ്രവാസി ഭാരതിയും സജീവമായി മുന്നോട്ടു പോകുന്നു . AM ൽ നേരത്തെ സജീവസാന്നിധ്യമായിരുന്ന ഏഷ്യാനെറ്റ് റേഡിയോ , വോയിസ് ഓഫ് കേരള , ഉമ്മുൽ ഖുവൈൻ റേഡിയോ എന്നിവ പലകാരണങ്ങളാൽ പ്രക്ഷേപണം നിർത്തി. ലോകം മുഴുവൻ FM തരംഗം ആഞ്ഞടിച്ചപ്പോഴും UAE യിൽ മാത്രമാണ് AM പിടിച്ചുനിൽക്കുന്നത്‌ . ഇന്ത്യയിലും FM ചാനലുകൾ പ്രാദേശികമായ മേൽക്കൈ നേടി മുന്നോട്ടുകുതിക്കുകയാണ്  . BBC യുടെ പഴയ കാല AM സർവീസ്  1413 പല പ്രാദേശിക ഭാഷകളിൽ ഇപ്പോഴും പ്രക്ഷേപണം നടത്തിവരുന്നു.
FM ന്റെ കാര്യത്തിലും മെയ് 9 പ്രത്യേകത ഉള്ള ദിവസമാണ് . പ്രമുഖ FM ചാനൽ ഗോൾഡ് 101 .3 യും ആരംഭിച്ചത് 9 വർഷം മുൻപ് മെയ് 9 നാണ് . മോഹൻ ലാൽ ആണ് ഗോൾഡ് FM ലോഞ്ച് ചെയ്തത് . അജ്‌മാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന അജ്‌മാൻ ഇൻഡിപെൻഡന്റ് സ്റ്റുഡിയോ ആണ് ഗോൾഡ് FM നയിക്കുന്നത് .  നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും ഗൗരവതരമായ വാർത്താ പ്രക്ഷേപണ സംവിധാനവും സംഗീത പരിപാടികളും കൊണ്ട് ഗോൾഡ് FM നിസ്തുലമായ ഒരു സ്ഥാനം നേടിയെടുത്തിട്ടുണ്ട് . പല രാജ്യങ്ങളിൽ ഇരുന്നു ശ്രോതാക്കൾ ഓൺലൈനിലൂടെയും ഗോൾഡ് FM ശ്രവിക്കുന്നുണ്ട്.
ഇങ്ങനെ രണ്ടു പ്രധാന ശ്രേണിയിലെ റേഡിയോ നിലയങ്ങളുടെ പിറവിക്ക് നിമിത്തമായ മെയ് 9 ഗൾഫിൽ മലയാള റേഡിയോ ചരിത്രത്തിൽ തുടിച്ചു നിൽക്കുന്ന ദിവസമാണ് .