റാസൽഖൈമ

തീപിടുത്തത്തിൽ നിന്നും മൂന്നു കുഞ്ഞുമക്കളെ രക്ഷിച്ച് ധീരത കാട്ടി സ്വദേശി വനിത

 

തീപിടുത്തത്തിൽ നിന്നും മൂന്ന് കുഞ്ഞു മക്കളെ അതിസാഹസികമായി മൂന്ന് മക്കളെയും രക്ഷപ്പെടുത്തി ധീരതയുടെ പര്യായമായി മാറിയിരിക്കുകയാണ് ആണ് യുഎഇയിലെ ഈ സ്വദേശി വനിത.

റാസൽഖൈമയിലെ കുസാം പ്രദേശത്തു താമസിക്കുന്ന ഇവർ തിങ്കളാഴ്ച ഉറങ്ങുന്ന സമയത്ത് തീപിടുത്തം ഉണ്ടാവുകയും എസി പൊട്ടിത്തെറിക്കുന്നത്തിനു മുൻപ് വിൻഡോ വാതിൽ പൊട്ടിച്ച് അതിലൂടെ അതിസാഹസികമായി മക്കളെയും രക്ഷപ്പെടുത്തി ചാടുകയായിരുന്നു.

സ്വദേശി വനിതയുടെ ഈ ധീര പ്രവർത്തി ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ മൂന്നു മക്കളും തീപിടുത്തത്തിൽ മരണപ്പെടും എന്ന് ഡിഫൻസ് അധികൃതർ പറഞ്ഞു.